ആകെ നഷ്ടത്തിലായല്ലോ.... പ്രതിസന്ധിയിലായത് 300 കോടിയുടെ സിനിമകളെന്ന് റിപ്പോര്‍ട്ട്, 600 കോടിയുടെ സിനിമയ്ക്ക് സല്‍മാന്‍ കരാര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍ ശിക്ഷ വന്നതോടെ കുഴപ്പത്തിലായിരിക്കുന്നത് ബോളിവുഡിലെ സിനിമ മേഖലയും നിര്‍മ്മാതാക്കളുമാണ്. വാഹനാപകട കേസിലാണ് സല്‍മാന് കോടതി ശിക്ഷ വിധിച്ചത്. ബോളിവുഡിലെ തിരക്കേറിയ നടന്മാരില്‍ ഒരാളാണ് സല്‍മാന്‍. ബോളിവുഡില്‍ നിന്നും സല്‍മാന്‍ കുറച്ച് നാളത്തേക്ക് മാറി നില്‍ക്കുന്നതോടെ ബോളിവുഡിന് ആകെ നഷ്ടം മാത്രമാണുള്ളത്. സല്‍മാന്‍ ജയിലിലാകുന്നതോടെ 300 കോടി രൂപയുടെ സിനിമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.എന്നാല്‍, 2017 വരെ 600 കോടിയുടെ സിനിമയ്ക്കാണ് സല്‍മാന്‍ കരാര്‍ ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.രണ്ട് സിനിമകളാണ് സല്‍മാന്റെതായി റിലീസാകാനുള്ളത്.
സൂരജ് ബാര്‍ജത്യ സംവിധാനം ചെയ്യുന്ന പ്രേം രതന്‍ ധന്‍ പായോ എന്നതാണ് പ്രധാനപ്പെട്ട ചിത്രം. സോനം കപൂറാണ് നായിക. ഏക് ഥാ ടൈഗര്‍ എന്ന സിനിമ സംവിധാനം ചെയ്ത കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ബജ്‌റംഗി ഭൈജാന്‍ എന്ന സിനിമ സല്‍മാന്‍ പൂര്‍ത്തിയാക്കി. കരീന കപൂറാണ് നായിക. എന്നാല്‍ ഈ സിനിമയുടെ പ്രചരണ പരിപാടികളും മറ്റും നടത്താനുണ്ട്. സല്‍മാനെ ശിക്ഷിച്ചതോടെ ഇവ പ്രതിസന്ധിയിലായി. ഈ വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഈ രണ്ടു സിനിമകളും കൂടി 150 കോടിയുടെ പ്രോജക്ടാണെന്നാണ് അറിയുന്നത്.
ഇത് കൂടാതെ ദബാംഗ് 3, എന്‍ട്രി മേം നോ എന്‍ട്രി എന്നിവയടക്കം നാല് സിനിമകള്‍ക്ക് കൂടി സല്‍മാന്‍ കരാറൊപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഇവ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം. സല്‍മാന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ പ്രതീക്ഷ കൈവിടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം കിട്ടും. മാത്രമല്ല മേല്‍ക്കോടതികളിലെ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യാനും സാദ്ധ്യതയുണ്ടെന്ന് അവര്‍ കരുതുന്നത്. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും കോടതിയിലാണ്. ഇതിലും സല്‍മാന് ശിക്ഷ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























