മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ് സിംഗിന്റെ മകൾ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളും ഷൂട്ടിംഗ് താരവുമായ ശ്രേയസി സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ശ്രേയസി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ..
അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രേയസി ഷൂട്ടിംഗില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശ്രേയസി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018ല്‍ ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ശ്രേയസി സിംഗ് സ്വര്‍ണം നേടിയത്. 2014ലെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടി.
https://www.facebook.com/Malayalivartha






















