Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്

24 APRIL 2026 09:18 PM IST
മലയാളി വാര്‍ത്ത

പാമ്പുകടിയേറ്റ് കുട്ടികളുള്‍പ്പെടെ മരിക്കുന്ന പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സ്‌നേക്ക് മാസ്റ്റര്‍ വാവ സുരേഷിന്റെ മുന്നറിയിപ്പ് . സന്ധ്യാസമയത്ത് മുന്‍വാതിലോ പിന്‍വാതിലോ തുറന്നിടുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ സമയത്താണ് പാമ്പുകള്‍ മിക്കപ്പോഴും അകത്ത് കയറുന്നത്. വാതിലുകള്‍ അശ്രദ്ധമായി തുറന്നിടരുത്. സിങ്ക്, ബാത്‌റൂം, വാഷിംഗ് മെഷീന്‍ എന്നിവയുടെ വേസ്റ്റ് പൈപ്പുകള്‍ പോകുന്ന ഭാഗങ്ങളിലെ വിടവുകള്‍ എംസീലോ മറ്റോ ഉപയോഗിച്ച് അടയ്ക്കണം.

താമരയോ ആമ്പലോ വളര്‍ത്തുന്ന വലിയ ചെടിച്ചട്ടികള്‍ വീടിനോട് ചേര്‍ന്ന് തറയില്‍ വയ്ക്കുന്നത് അപകടമാണ്. പാമ്പുകള്‍ ഈ തണുപ്പുള്ള ഭാഗത്തേക്ക് എത്താന്‍ സാദ്ധ്യതയുണ്ട്. ചെടിച്ചട്ടികള്‍ വിടവുള്ള സിമന്റ് കട്ടകള്‍ക്കോ ഇഷ്ടികകള്‍ക്കോ മുകളില്‍ വയ്ക്കാതെ സ്റ്റാന്‍ഡുകളില്‍ ഉയര്‍ത്തി വയ്ക്കാന്‍ ശ്രദ്ധിക്കണം. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മറ്റും വെള്ളം വയ്ക്കുന്നത് തറനിരപ്പില്‍ ആകരുത്. ഉയരത്തില്‍ വയ്ക്കുക.

തറയില്‍ പായയോ ബെഡ്ഷീറ്റോ വിരിച്ച് കിടന്നുറങ്ങുന്നത് അപകടകരമാണ്. ഉറക്കത്തില്‍ ചെറിയ പാമ്പുകള്‍ കടിച്ചാല്‍ പെട്ടെന്ന് വേദന അറിയില്ലെങ്കിലും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ജീവന് ഭീഷണിയാകും. കട്ടില്‍ ഭിത്തിയോടോ ജനലിനോടോ ചേര്‍ത്തിടരുത്. വിരികള്‍ നിലത്ത് മുട്ടി കിടക്കരുത്. രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ ദൂരേക്ക് വെളിച്ചം കിട്ടുന്ന ടോര്‍ച്ച് ഉപയോഗിക്കണം.

തെങ്ങിന്‍ തോലുകള്‍, ചപ്പിലകള്‍, ഓടിന്‍ കഷ്ണങ്ങള്‍, ഇഷ്ടികകള്‍, തെങ്ങിന്‍ തൊണ്ട് എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കണം. തൊഴിലുറപ്പ് ജോലിക്കിടെ ചപ്പിലകള്‍ കൈകൊണ്ട് വാരാതെ മുപ്പല്ലിയോ മറ്റോ ഉപയോഗിക്കണം. ഗംബൂട്ട് സുരക്ഷിതമായിരിക്കും.

പാമ്പുകടിയേറ്റ ആളിന് ധൈര്യം നല്‍കുകയും ഒരിടത്ത് ഇരുത്തുകയും വേണം. നടക്കാനോ ഓടാനോ പാടില്ല. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. കടിയേറ്റ ഭാഗം മുറിക്കാനോ, വായ കൊണ്ട് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിന് പത്ത് ഇഞ്ച് മുകളിലായി തുണി ഉപയോഗിച്ച് അധികം മുറുക്കാതെ കെട്ടണം (രണ്ട് വിരല്‍ കടക്കാന്‍ പാകത്തിന് വിടവ് വേണം). കടിയേറ്റ ആളെ തോളിലേറ്റിയോ കൈയില്‍ പിടിച്ചോ കൊണ്ടുപോകണം, കുലുക്കം തട്ടുന്ന ടൂ വീലറുകള്‍ ഒഴിവാക്കുക. വെന്റിലേറ്റര്‍ സൗകര്യവുമുള്ള വലിയ ആശുപത്രികളില്‍ വേഗം എത്തിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends