പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്കിന്റെ പ്രവര്‍ത്തനം തുടരുന്നത് നിക്ഷേപകരുടെ താത്പ ര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഈ നിര്‍ണായക നടപടി എടുത്തത്.
ബാങ്കിന്റെ ഭരണം, പ്രവര്‍ത്തന രീതികള്‍, ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ നിക്ഷേപകര്‍ക്കും പൊതുതാത്പര്യത്തിനും ദോഷകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
ബാങ്ക് പൂട്ടുന്ന നടപടികള്‍ക്കിടയില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം മടക്കിനല്‍കാന്‍ ആവശ്യമായ ഫണ്ട് ബാങ്കിന്റെ കൈവശമുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. 2022 മുതല്‍ തന്നെ പേടിഎം ബാങ്കിനെതിരെ ആര്‍ബിഐ നടപടികള്‍ തുടങ്ങിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് ഇപ്പോള്‍ ലൈസന്‍സ് തന്നെ റദ്ദാക്കിയിരിക്കുന്നത്.
ലൈസന്‍സിലെ നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്നും ഇനി പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇതോടെ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായും അവസാനിക്കുകയാണ്.
https://www.facebook.com/Malayalivartha






















