തുരങ്കത്തിനുളളില്‍ ജനങ്ങളോ മറ്റു കാഴ്ചക്കാരോ ഇല്ലെ, മോദി ആരേയാണ് കെെവീശി കാണിക്കുന്നത്; സോഷ്യൽ മീഡിയയിൽ ട്രോൾ

രാജ്യത്തിന് അഭിമാനമായി അടല്‍ തുരങ്കപാത കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. പത്ത് വര്‍ഷത്തെ കാത്തിരുപ്പിന് ശേഷമാണ് നിർമാണം പൂർത്തിയായത്. തുരങ്കത്തിനുളളിലുടെ നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ പ്രധനമന്ത്രി ടണലിലൂടെ കെെവീശി നടക്കുന്നത് കാണം. ഈ വീഡിയോയുടെ ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.
തുരങ്കത്തിനുളളില്‍ ജനങ്ങളോ മറ്റു കാഴ്ചക്കാരോ ഇല്ലെന്നും പിന്നീട് മോദി ആരേ കെെവീശി കാണിക്കുന്നുവെന്ന് ചോദിച്ചാണ് ട്രോളുകള്‍ വെെറലാകുന്നത്. ഈ ചോദ്യത്തിന് മറുപടിയായി മറ്റു ട്രോളന്മാര്‍ കൂടിയെത്തിയതോടെ സംഭവം കുശാലായി.
ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടല്‍ തുരങ്കം. മണാലിയിലേ ദേശീയ പാതയുടെ ദൂരം 45 കിലോമീറ്ററിലധികം കുറയുമെന്നതാണ് തുരങ്കത്തിന്റെ പ്രാധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകളുടെ ചാകരയാണ്.
https://www.facebook.com/Malayalivartha






















