ഹത്രാസ് ബലാത്സംഗ ഇരയെ അധിക്ഷേപിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ഹത്രാസില്‍ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 14ന് സവര്‍ണജാതിക്കാരാല്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. രാജ്യത്ത് ബലാത്സംഗങ്ങള്‍ അവസാനിക്കണമെങ്കില്‍ പെണ്‍കുട്ടികളെ സംസ്‌കാരവും മൂല്യങ്ങളും മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നായിരുന്നു ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ വിവാദ പ്രസ്താവന. ബിജെപി എംഎല്‍എയുടെ വാക്കുകള്‍ ആര്‍എസ്എസ്സിന്‌റെ വൃത്തികെട്ട പുരുഷാധിപത്യ മനോഭാവമാണ് വെളിവാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുരുഷന്മാര്‍ ബലാത്സംഗം ചെയ്യും, സ്ത്രീകളെ മൂല്യങ്ങള്‍ പഠിപ്പിക്കണം എന്നതാണ് അവരുടെ മനോഭാവം രാഹുല്‍ ഗാന്ധി പറഞ്ഞു.
വീട്ടുകാരുടെ സമ്മതമില്ലാതെ യുവതിയുടെ മൃതദേഹം ദഹിപ്പിച്ച പൊലീസുകാരുടെ നടപടി വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. വീട്ടുകാരെ പൂട്ടിയിട്ടാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. കേസിലെ നടപടികളില്‍ അലഹബാദ് ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യോഗി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള എസ് ഐ ടി അന്വേഷണമോ സിബിഐ അന്വേഷണമോ വേണ്ടെന്നുമാണ് കുടുംബം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം നേതാക്കള്‍ തുടങ്ങിയവര്‍ യുവതിയുടെ കുടുംബത്തെ കണ്ട് സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















