Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഒരു ശക്തിയും തടയില്ല ! നെഞ്ചോടു ചേർത്ത് ചന്ദ്രശേഖർ ആസാദ് ; ഹത്രസിൽ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു

04 OCTOBER 2020 10:33 PM IST
മലയാളി വാര്‍ത്ത

ഹത്രസിൽ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അഞ്ച് കിലോമീറ്ററോളം നടന്നാണ് അദ്ദേഹം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഹാഥ്‌റസില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ആസാദിനെ വീണ്ടും തടഞ്ഞ പോലീസ് അദ്ദേഹത്തിനൊപ്പമുള്ള എല്ലാവര്‍ക്കും ഗ്രാമത്തിലേക്ക് പോകാന്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ചു. വന്‍ പ്രതിഷേധം നടത്തിയതിനുശേഷമാണ് അദ്ദേഹം യാത്രതുടര്‍ന്നത്.

കങ്കണ റണാവത്തിനുപോലും വൈ കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റാരോപിതരെ പിന്തുണച്ചുകൊണ്ട് യോഗങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കേണ്ടതാണ്.

സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് നാമെല്ലാം കണ്ടതാണ്. നിലവിലെ നേതൃത്വം പലരെയും ഭയപ്പെടുത്താന്‍ മാത്രമാണ് സിബിഐയെ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം അനുയായികള്‍ക്കൊപ്പം ഹാഥ്‌റസിലേക്ക് പോകുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ തന്റെയൊപ്പം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല.

കുടുംബം ഇവിടെ സുരക്ഷിതരല്ല, അതിനാൽ വിരമിച്ച ഒരു സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. ഹത്രസിലേക്കുള്ള വഴിമധ്യേ ചന്ദ്രശേഖർ ആസാദിനെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് കാൽനടയായാണ് പ്രവർത്തകർക്കൊപ്പം അദ്ദേഹം യാത്ര തുടർന്നത്. പെണ്‍കുട്ടിക്ക് നീതിക്കായി ഞായറാഴ്ചയും ഹത്രസില്‍ പ്രതിഷേധം ഉയർന്നു. സമാജ്‍വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി.

നേരത്തെ രാജ്യത്തെ 20 ലക്ഷം വരുന്ന ദലിത്, പിന്നാക്ക ജനവിഭാഗങ്ങൾക്ക് തോക്ക് ലൈസൻസും തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സർക്കാർ 50% സബ്സിഡിയും നൽകണമെന്നു ആസാദ് ആവശ്യപ്പെട്ടിരുന്നു. പൗരന്മാർക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഭരണകൂടവും പൊലീസും സൃഷ്ടിച്ച തടസ്സങ്ങളെല്ലാം മറികടന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ഹത്രസിലെത്തിയിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിൽ നിന്നു ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നു പ്രഖ്യാപിച്ച് പ്രിയങ്കയ്ക്കൊപ്പം ഡൽഹിയിൽ നിന്നു പുറപ്പെട്ട രാഹുൽ ഇന്നലെ രാത്രി ഏഴരയോടെ ഇവിടെയെത്തി.

മാധ്യമ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തു നിർത്തിയ ശേഷം വീടിനകത്തു കയറിയ ഇരുവരും പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം മുക്കാൽ മണിക്കൂർ ചെലവിട്ടു. പ്രിയങ്കയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞ പെൺകുട്ടിയുടെ അമ്മ, തന്റെ മകൾക്കു നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഹത്രസ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുപാർശ ചെയ്തു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ വൻ രാഷ്ട്രീയ സമ്മർദത്തിനൊടുവിലാണ് തീരുമാനം.
ഇന്നലെ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തിയും ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തിയും പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിനു പിന്നാലെയാണു തീരുമാനം. എന്നാൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണു വേണ്ടതെന്നു പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. യുപി സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 minutes ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 minutes ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (21 minutes ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (2 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (4 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (4 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (4 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (4 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (4 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (4 hours ago)

Malayali Vartha Recommends