തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആര്‍ജെഡി നേതാവ് തേജസ്വി 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ദലിത് നേതാവ് വെടിയേറ്റു മരിച്ചു

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ദലിത് നേതാവ് ശക്തി മാലിക് (37) പുര്‍ണിയയിലെ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു.
ആര്‍ജെഡി എസ്സി/എസ്ടി സെല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു
ഉറങ്ങിക്കിടക്കവേയാണ് മാലിക്കിനെ വെടിവച്ചു കൊന്നത്. ബൈക്കിലെത്തിയ 3 പേര്‍ വീട്ടിനുള്ളില്‍ കടന്നുകയറിയാണ് കൊലപ്പെടുത്തിയത്.
മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്ന് പറയുന്നതുമായ വിഡിയോ സംഭവത്തിനുശേഷം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















