Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഇനിയെങ്കിലും ഇത് തിരുത്തുമോ? പീഡനത്തില്‍ കേരളം മുന്നില്‍.... യു പിയിലെ കൊടും ക്രൂരതയില്‍ നെഞ്ചുപൊട്ടിയ ഇന്ത്യ പറയുന്നത്...

05 OCTOBER 2020 07:16 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച ആയത് കൊണ്ട് ഒക്ടോബർ 4-ലെ പത്രം ഞാൻ വിശദമായി വായിച്ചത് കുറെ വൈകിയാണ് .അതിൽ ആദ്യ പേജിൽ കണ്ണീരൊപ്പി രാഹുൽ - പ്രിയങ്ക ' യുപിയിലെ ഹ ത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് യുപി പോലീസിൻ്റെ എല്ലാ വിലക്കുകളും മറികടന്ന് രാഹുലും പ്രിയങ്കയും സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു എന്നത് എനിക്കും ഏറെ ആശ്വാസകരമായി തോന്നി. ഇത്തരം ക്രൂരകൃതങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറായത് ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഇടയാക്കും. യുപിയിൽ ഇടയ്ക്കിടെ ആവർത്തിക്കപ്പെടുന്ന പീഡനങ്ങൾക്ക് സർക്കാരിനുള്ള താക്കീതാണ് അത്. ഈ പീഡനം സർക്കാർ അറിഞ്ഞു കൊണ്ട് ഉണ്ടായതല്ല.പക്ഷേ ഇന്നും യുപിയിൽ നിലനിൽക്കുന്ന ഇത്തരം അരാജകത്വങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിയുന്നില്ല. പീഡനത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശവസംസ്ക്കാരം പോലും കുടുംബത്തെ യോ സമൂഹത്തെ യോ വിശ്വാസത്തിൽ എടുത്ത് നടത്താൻ ജില്ലാ ഭരണകൂടത്തിനോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനോ കഴിയാതിരുന്നത് ഖേദകരവും ലജ്ജാകരവുമാണ്. അതിന് ഉത്തരവാദികൾ ആയവർക്ക് എതിരെ ഒരു ദയയും ഇല്ലാത്ത നടപടികൾ ഉണ്ടാകുകയും വേണം.

ആ വാർത്തയുടെ അവസാനത്തെ ഒരു പാരഗ്രാഫ് വായിച്ചപ്പോൾ മറ്റൊരു ചിന്ത കൂടി കടന്നു വന്നു.2 വർഷ'ത്തിനു ശേഷം യുപിയിൽ നിയമസഭാ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ കോൺസ്റ്റ് ദേശീയ നേതൃത്വത്തിൻ്റെ സന്ദർശനത്തിന് രാഷ്ട്രിയ പ്രാധാന്യവും ഏറി.SP, BS P നേതാക്കൾ ഇന്ന് വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെയാണ് എനിക്ക് ഒരു പ്രശ്നം തോന്നുന്നത്. ഇത്തരം ക്രൂരതകൾക്കെതിരെ ഉള്ള പ്രതിഷേധവും പ്രതികരണവും കലാ കാലങ്ങളായി ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പിന്നീട് ചെറുതും വലുതുമായ മറ്റ് പല സംഭവങ്ങൾ തടയിടാൻ കഴിയാതെ പോകുന്നതുമല്ലേ ഇത്തരം കൊടും ക്രൂരതകൾ ആവർത്തിക്കാൻ കാരണം. ഏത് രാഷ്ട്രീയ കക്ഷികൾ ഭരിച്ചാലും ഇത്തരം കൊടും പാതകൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പറഞ്ഞാൽ കുറ്റം പറയാനാവില്ല.

ലക്നോവിൽ വർഷങ്ങളോളം താമസിച്ചിട്ടുള്ള എൻ്റെ ഒരു മലയാളി സുഹൃത്ത് പറഞ്ഞ കാര്യം ഓർമ്മ വരുന്നു.ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും ചെറുകിട നേതാക്കൾ പോലും തോക്ക് ഏന്തിയും തോക്ക് പിടിച്ച മൂന്നാല് ഗുണ്ടകളുമായി കറങ്ങുന്നത് ഒരു പതിവ് കാഴ്ചയാണ് അത്രേ. ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.


യു പി യെ കുറിച്ചുള്ള ഈ ചിന്തകഴിഞ്ഞ് പത്രത്തിൻ്റെ അകത്തെ പേജിലേക്ക് കടന്നു. അപ്പോൾ പ്രാദേശിക പേജിൽ ഇതാ ഒരു വാർത്ത പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു.തിരു കാട്ടാക്കടയിലാണ് സംഭവം. കഞ്ചാവ് വില്പന സംഘത്തിലെ പ്രതി 24 വയസ്സുകാരൻ. മുത്തശ്ശിയെ ഉപദ്രവിച്ച് പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ചു.കൊന്നില്ല എന്നത് മാത്രം ബാക്കി. ഇനി പത്രം മറിച്ച് വർത്തമാനം എന്ന നാലാം പേജിൽ എത്തിയപ്പോൾ അടുത്ത വാർത്ത യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച് ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ തിരു. വർക്കലയിലാണ് സംഭവം. ആ യുവതിയെ കൊന്നില്ല എന്നേ ഉള്ളൂ. കൊല്ലതെ കൊന്നു എന്നു പറയുന്നതല്ലേ ശരി. പത്രത്തിൻ്റെ സെൻ്റർ പേജിൽ ഒരു വാർത്ത മധ്യ പ്രദേശിലും പീഡനമരണം. ദളിത് യുവതി ജീവനൊടുക്കി. ഇനി കേരള വാർത്തകൾ ഒന്നും കാണില്ല എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പത്താംപേജിൽ മറ്റൊരു വാർത്ത എറണാകുളം മുളന്തുരുത്തിയിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ASI ബാബു മാത്യു അറസ്റ്റിൽ. ഇത് കഴിഞ്ഞപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാർത്ത നമ്പർ വൺ എന്ന് നമ്മൾ അവകാശപ്പെടുന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നടക്കുന്ന പീഡനങ്ങളുടെ കഥ.ദേശീയ ക്രൈം റെക്കാർഡ്സ് കണക്കനുസരിച്ച് ഉള്ളതാണ്.

 

പതിനെട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പീഡനം കേരളം രണ്ടാമത്.ഒന്നാം സ്ഥാനം ഏതായാലും ഇല്ല .അത് രാജസ്ഥാനാണ്.13 14: കേരളത്തിലും തീരെ കുറവൊന്നുമല്ല 127 l പെൺകുട്ടികളാണ് കഴിഞ്ഞ വർഷം പീഡിപ്പിക്കപ്പെട്ടത്. പിന്നെ ഒരു ആശ്വാസം ഉണ്ട് ആകെയുള്ള പീഡനത്തിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. അവിടെയും രാജസ്ഥാൻ മുന്നിൽ 605 l up രണ്ടാമത് 313 1 പതിനെട്ട് വയസ്സിൽ കൂടുതലുള്ള 773 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്.അതിൽ തന്നെ 15 പേർ 60 വയസ്സിന് മുകളിൽ ഉള്ളവരാണ് - കേരളത്തിലെ ആകെ 20 44 പീഡന കേസുകളിൽ 2010 സംഭവങ്ങളിലും പ്രതികൾക്ക് പീഡിപ്പിക്കപ്പെട്ട വ്യക്തികളെ പരിചയം ഉണ്ട് എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുൻപരിചയം ഉള്ള വ്യക്തികളെ പീഡിപ്പിച്ചു എന്നുള്ളതിൽ ആസൂത്രിതം ആണ് എന്നുള്ളതിൽ വ്യക്തം.

നമുക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വികസനമില്ലായ്മയിലോ ഗുണ്ടാ രാജി ലോ ജാതി ഉച്ചനീചത്വങ്ങളോ നില നിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്നതു പോലെയോ അതിനെക്കാൾ ഏറെയോ പീഡനങ്ങളും സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നു എന്നു പറയുമ്പോൾ ഏത് സാക്ഷരതയിലാണ് നാം അഭിമാനിക്കേണ്ടത്?ഏത് നമ്പർ വൺ എന്ന് പറഞ്ഞാണ് നമ്മൾ വീരവാദം മുഴക്കേണ്ടത്? ഒരു വാളയാർ സംഭവമോ ഒരു വൈദികൻ്റെ പീഡ നമോ ഒരു ആംബുലൻസ് പീഡനം മാത്രം വിവാദമാകുമ്പോൾ 20 44 പീഡനക്കേസുകളിൽ 2040 ലേറെ കേസുകൾ ഒന്നോ രണ്ടോ ആഴ്ചയിലെ വാർത്തകൾക്ക് അപ്പുറം എന്താകുന്നു എന്നു പോലും നമ്മൾക്ക് അറിയില്ല. ഇതിൽ തന്നെ പലതും വാർത്ത പോലും ആകാറില്ല. ഇവിടെയാണ് നാം സ്വയം ശിക്ഷ ഏറ്റു വാങ്ങേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾക്ക് എതിരെ പ്രതികരിക്കണം. നാടിൻ്റെ ദേശീയ താല്പര്യത്തിന് അത് ആവശ്യമാണ്.

പക്ഷേ സ്വന്തം വീട്ടിൽ നടക്കുന്ന ക്രൂരതകളെ കാണാതെ പോകുന്നത് രാഷ്ട്രീയത്തിൻ്റെ പേരിലായാലും പ്രാദേശികതയുടെ പേരിലായാലും ഇരട്ടത്താപ്പ് എന്ന് പറയേണ്ടി വരും. കാരണം പീഡിപ്പിക്കുന്നത് എവിടെ ആയാലും അവർ നമ്മുടെ അമ്മമാരോ സഹോദരിമാരോ ആണ്. അവർക്ക് നീതി കിട്ടണം' സംരക്ഷിക്കപ്പെട്ടണം

പീഡനത്തിന് അതിർത്തികളില്ല. സ്ത്രീപീഡകരെ സംരക്ഷിക്കുന്നത് ആര്? പീഡനത്തിൽ കേരളം മുന്നോട്ട് തന്നെ. പ്രക്ഷോഭകർ കേരളത്തിലെ കാര്യം കൂടി അറിയണം. പീഡനത്തിൽ കേരളം മുന്നോട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 minutes ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 minutes ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (21 minutes ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (2 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (4 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (4 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (4 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (4 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (4 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (4 hours ago)

Malayali Vartha Recommends