ഹത്രാസ് പ്രതികളുടെ തലക്ക് വിലയിട്ട കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ബുലന്ദ്ഷറില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്ക്്, ഹത്രസില്‍ ക്രൂരപീഡനം നടത്തിയ പ്രതികളുടെ തലക്ക് വിലയിട്ടതിന് അറസ്റ്റിലായി. കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വന്നാല്‍ ഒരുകോടി രൂപ നല്‍കും എന്നായിരുന്നു മാലിക്കിന്റെ പ്രസ്താവന.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഡിഎന്‍ഡി ഫ്‌ലൈ ഓവറിനു സമീപത്തുവച്ച് ഉണ്ടായ ലാത്തിചാര്‍ജില്‍ നിസാം മാലിക്കിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ആകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് വിവാദപ്രസ്താവന നടത്തിയത്.
ഞായറാഴ്ചയും പെണ്‍കുട്ടിക്ക് നീതിക്കായി ഹത്രസില്‍ പ്രതിഷേധം ഉയര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി. അതിനിടെ കേസിലെ പ്രതികള്‍ക്കായി ഉന്നത സമുദായത്തില്‍പ്പെട്ടവര്‍ ഹത്രസില്‍ ബിജെപി മുന്‍ എംഎല്‍എയുടെ വീട്ടില്‍ യോഗം സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha






















