കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി രണ്ടാം ദിവസത്തിലേക്ക്...

കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി രണ്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ ബര്‍ണാല ചൗക്കില്‍ നിന്നാണ് ഇന്ന് റാലിയ്ക്ക് തുടക്കം കുറിക്കുക. ഭവാനിഗഡില്‍ പൊതുസമ്മേളനം രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.
തുടര്‍ന്ന് പഞ്ചാബിലെ വിവിധ ജില്ലകളിലൂടെ ഖേത് ബച്ചാവോ യാത്ര കടന്നുപോകും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹരിയാനയിലാണ് റാലി നടക്കുക. ചൊവ്വാഴ്ച ഹരിയാനയിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന് രാത്രി കുരുക്ഷേത്രയില്‍ തങ്ങും.
https://www.facebook.com/Malayalivartha






















