മോദി കടത്തി വെട്ടി രാഹുല്‍; ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ രാഹുല്‍ ഗാന്ധി മുന്നില്‍; പ്രധാനമന്ത്രിയേക്കാള്‍ 40 ശതമാനം ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റ് വര്‍ധന; അതെ സമയം ഫോളോ ചെയ്യുന്നത് 35 ലക്ഷം പേര്‍മാത്രം

സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നടത്തുന്ന മുന്നേറ്റത്തിന്റെ അടുത്തൊന്നും എത്താന്‍ കോണ്‍ഗസിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഹത്രാസ സംഭവത്തിന് ശേഷം കാര്യങ്ങളില്‍ വലിയ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയുടെ പേജില്‍ പ്രധാനമന്ത്രിയേക്കാള്‍ 40 ശതമാനം ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റ് വര്‍ധനയുണ്ടായതായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം.
ഫെയ്‌സ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സമയത്ത് രാഹുലിന്റെ പേജില്‍ 1.3 കോടി എന്‍ഗേജ്‌മെന്റാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന നേതാവാണ് പ്രധാനമന്ത്രി. 4.59 കോടി ആളുകളാണ് ഫെയ്‌സ്ബുക്കില്‍ മോദിയെ ഫോളോ ചെയ്യുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഫോളോ ചെയ്യുന്നവര്‍ 35 ലക്ഷം ആളുകള്‍ മാത്രമാണ്. അതേസമയം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള എന്‍ഗേജ്‌മെന്റ് നോക്കിയാല്‍ രാഹുല്‍ ഗാന്ധിക്ക് 1.3 കോടിയാണെങ്കില്‍ പ്രധാനമന്ത്രിയുടേത് 82 ലക്ഷം മാത്രമാണ്.
കോവിഡ് ലോക്ക്ഡൗണ്‍, തൊഴിലാളി പ്രശ്‌നങ്ങള്‍, വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊല, ഹത്രാസ് പീഡനം തുടങ്ങിയവയിലെ പ്രതികരണങ്ങളാണ് രാഹുലിന്റെ പേജില്‍ എന്‍ഗേജ്‌മെന്റ് കൂട്ടിയത്. രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 3.5% വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ അദ്ദേഹം 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
അതേസമയം യു.എന്‍ പൊതുസമ്മേളനമുള്‍പ്പെടെ പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ 11 പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്. ഫെയ്‌സ്ബുക്കില്‍ വര്‍ധിച്ചുവരുന്ന എന്‍ഗേജ്‌മെന്റ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നത്. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റ് കണക്കാക്കുക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഈ മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍.
https://www.facebook.com/Malayalivartha






















