കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂല്യം അപൂര്‍ണം; വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി; രണ്ടു കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍; മൊറട്ടോറിയം കേസ് ഒക്ടോബര്‍ 13ലേയ്ക്ക് നീട്ടി

മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി. സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി റിയല്‍ എസ്‌റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി ആവശ്യപ്പെട്ടു. വന്‍കിട വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആര്‍ബിഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി നിരവധി ശുപാര്‍ശകള്‍ അടങ്ങിയിട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണം. ഒക്ടോബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.
മറ്റൊരു സത്യാവാങ്മൂലംകൂടി നല്‍കാന്‍ സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാമത്ത് സമിതിയുടെ ശുപാര്‍ശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്‌തെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഉന്നയിച്ച നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണുന്നതില്‍ സത്യവാങ്മൂലം പരാജയപ്പെട്ടുവെന്ന് കോടിതി പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, വൈദ്യുതി മേഖലകലിലുള്ളവരുടെ ആശങ്കകള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഉത്തരവുകളോ സര്‍ക്കുലറുകളോ പുറപ്പെടുവിച്ചിട്ടില്ല. അന്തരഫലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ലകോടതി നിരീക്ഷിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട എല്ലാ സത്യവാങ്മൂലങ്ങളും 12നകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാം എന്നുവ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കഴിഞ്ഞ ആഴ്ച മൊറട്ടോറിയം കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആ സത്യവാങ്മൂലത്തില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ല എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കുന്നത്. 2 കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് അറിയിച്ചത്.
https://www.facebook.com/Malayalivartha






















