ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു ; ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു . ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേസ് എടുത്തത് . നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചതിനെത്തുടര്‍ന്നായിരുന്നു ആസാദിനും സംഘത്തിലുണ്ടായിരുന്ന മറ്റു 400 പേര്‍ക്കെതിരെയും കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകളും ആസാദിനും സംഘത്തിനുമെതിരെ ചുമത്തി.
144 ലംഘിച്ച് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു.പി പോലീസ് രണ്ടുതവണ ആസാദിനെയും സംഘത്തെയും തടഞ്ഞിരുന്നു. എന്നാല്‍, ഇവര്‍ കൂട്ടമായി പ്രതിഷേധിക്കുകയും പിന്നീട്, ജാഥയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കിലോമീറ്ററുകളോളം നടക്കുകയും ചെയ്തു. തുടര്‍ന്നാണ് ആസാദിനും സംഘത്തിനുമെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. സമീപത്ത് നിരവധി നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















