ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യോഗി സർക്കാർ

ഹത്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്‌തു. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും രാജ്യാന്തര ഗൂഢാലോചനയാണ് നടന്നതെന്നുമാണ് എഫ.ഐ.ആറില്‍ പറയുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക ആയിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹത്രാസില്‍ പ്രതിഷേധിച്ചവര്‍, പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചവര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുപതോളം വകുപ്പുകള്‍ ചേര്‍ത്താണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ കുറ്റം കൂടാതെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, സമുദായ ഐക്യം തകര്‍ക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കല്‍, ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കല്‍, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















