എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചത്?; യോഗി സര്‍ക്കാരിനെതിരേ ബിജെപി നേതാവ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ പോലീസുകാരന് കുത്തിപ്പിടിച്ച സംഭവത്തില്‍ യോഗിസർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി വനിതാ നേതാവ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണു സംഭവത്തെ അപലപിച്ചു രംഗത്തെത്തിയത്.
എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചത്. പോലീസ് അവരുടെ പരിമിതികള്‍ മനസിലാക്കണം. ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ്, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കൈയേറ്റചിത്രം പങ്കുവച്ചുകൊണ്ടു ചിത്ര വാഗ് ട്വീറ്റ് ചെയ്തു. ഹാത്രസ് സംഭവത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി നേതാവ് യോജിസർക്കാരിനു കീഴിലുള്ള പോലീസിനെതിരെ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha






















