വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാന്‍ കേരളം സ്‌കൂള്‍ സിലബസ് പൊളിച്ചെഴുതാന്‍ തയ്യാറാകണമെന്ന് പി. ചിദംബരം

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാന്‍ കേരളം സ്‌കൂള്‍ സിലബസ് പൊളിച്ചെഴുതാന്‍ തയ്യാറാകണമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളും സിംഗപ്പൂരും എല്ലാം പിന്തുടരുന്ന സിലബസും കരിക്കുലവുമാകണം കേരളം സ്വീകരിക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും പുരോഗതി നേടിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകണം നയരൂപീകരണം നടത്തുന്നവരും ജനങ്ങളും ഊന്നല്‍ നല്‍കേണ്ടത്.
പരമ്പരാഗത കാഴ്ചപ്പാടുകള്‍പ്പുറം കടന്ന് ചിന്തിക്കാന്‍ സാധിച്ചാല്‍ 2030ഓടെ ഇന്ത്യയിലെ തന്നെ മികച്ച മുന്നേറ്റം പ്രകടമാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാകും കേരളമെന്ന് പി. ചിദംബരം പറയുന്നു. വിവരസാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയിലെ പുതിയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് കേരളം ഒരു വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ചിദംബരം ചൂണ്ടിക്കാട്ടുന്നു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കേരള വികസനത്തെ സംബന്ധിച്ച് നടത്തിയ വെല്‍ച്വല്‍ സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഉയര്‍ന്ന സാക്ഷരത മൂലം ഇവയെല്ലാം അതിവേഗം സ്വാംശീകരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുകയും ചെയ്യും,' ചിദംബരം ചൂണ്ടിക്കാട്ടുന്നു. അഗ്രികള്‍ച്ചര്‍, ലൈവ് സ്‌റ്റോക്ക്, ഫിഷറീസ്, ഫോറസ്ട്രി, പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം എന്നീ രംഗങ്ങളിലും കേരളം കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ചിദംബരം പറയുന്നു.
https://www.facebook.com/Malayalivartha






















