സ്കൂളുകള്‍ ഒക്ടോബര്‍ 15-ന് ശേഷം,വിദ്യാര്‍ഥികള്‍ക്കു വീട്ടിലിരുന്ന് പഠിക്കാം; സ്കൂള്‍, കോളജ് തുറക്കലിന് പുതിയ മാര്‍ഗരേഖ

രാജ്യത്തെ സ്കൂളുകള്‍, കോളജുകള്‍ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ തുറക്കലിന്റെ ഭാഗമായി സ്കൂളുകള്‍ തുറന്നാലും ഉടന്‍ വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
സ്കൂളുകള്‍ ഒക്ടോബര്‍ 15-ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകള്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നു കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു.
വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം, സ്കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം, തിരക്കൊഴിവാക്കാന്‍ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം, സ്കൂളുകളില്‍ പൊതുചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്.
എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്കൂള്‍ കാന്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് വരുന്പോഴും തിരിച്ചു പോകുന്പോഴും ക്ലാസില്‍ ഇരിക്കുന്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha






















