നാല്‍പത്തിനാലുകാരിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ നാല്‍പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.ഭാദോഹിയിലെ ഗ്യാന്‍പുര്‍ മേഖലയിലാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ബാങ്കില്‍ നിന്ന് പണമെടുത്ത് തിരിച്ചു വരുന്നതിനിടയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ എത്തുകയും വീട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍, പിന്നീട് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് രാം ബദന്‍ സിംഗ് പറഞ്ഞു. നാലു പേര്‍ക്കെതിരെയും ഞായറാഴ്ച ഗ്യാന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായി സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha






















