ചന്ദ്രശേഖര്‍ ആസാദിനും മറ്റു 400 പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി യു.പി പോലീസ്

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും മറ്റു 400 പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി യു.പി പോലീസ് കേസെടുത്തു.
നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. ദളിത് യുവജനങ്ങളെ സംഘടിപ്പിച്ച് ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ബൂല്‍ഗഢി ഗ്രാമത്തിലേക്ക് കഴിഞ്ഞ ദിവസം ആസാദ് കാല്‍നട യാത്ര നടത്തിയിരുന്നു.
എന്നാല്‍ 20 കിലോമീറ്റര്‍ അകലെ വഴിയില്‍ പൊലീസ് ഇവരെ തടഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ ആസാദിനേയും ഏതാനും പേരേയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ അനുവദിച്ചു. ഇവിടെ നിന്ന് ആസാദും സംഘവും കാല്‍നടയായാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ആസാദിനും സംഘത്തിനുമെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകളും ചാര്‍ജ് ചെയ്തത്.
https://www.facebook.com/Malayalivartha






















