സഹോദരഭാര്യയോടുള്ള വൈരാഗ്യവും അസൂയയും മൂലം 2 വയസ്സുകാരനെ കൊലപ്പെടു ത്തിയ പിതൃസഹോദരിമാര്‍ പിടിയില്‍

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സെപ്റ്റംബര്‍ 25-ന് കാണാതായ 2 വയസ്സുകാരനെ പിതൃസഹോദരിമാര്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
സഹോദരഭാര്യ സപ്നയോടുള്ള വൈരാഗ്യവും അസൂയയുമാണ് സഹോദരിമാരെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു ഗ്രേറ്റര്‍ നോയിഡ ഡപ്യൂട്ടി കമ്മിഷണര്‍ ഹാരിഷ് ചാന്ദര്‍ പറഞ്ഞു. പിങ്കി, റിങ്കി എന്നീ യുവതികള്‍് അറസ്റ്റിലായി.
കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് അലമാരയില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അലമാരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് കുടുംബം സുര്‍ജാപുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മാതാപിതാക്കളും സഹോദരനും സഹോദരഭാര്യ സപ്നയെ അതിരറ്റു പിന്തുണച്ചിരുന്നത് സഹോദരിമാരില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെന്നും പകവീട്ടാന്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വിവാഹിതയായ മൂത്തസഹോദരി പിങ്കി വീട്ടിലെത്തിയ ദിവസം തന്നെ കുഞ്ഞിനെ കാണാതായത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha






















