അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ സിബിഐ റെയ്ഡ്; 57 ലക്ഷം രൂപ പിടിച്ചെടുത്തു

കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ സിബിഐ 57 ലക്ഷം രൂപ പിടിച്ചെടുത്തു. രാവിലെ 6.30 മുതല്‍ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി.കെ സുരേഷിന്റെ വസതിയിലടക്കം 3 സംസ്ഥാനങ്ങളിലായി 14 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. എംഎല്‍എ കൂടിയായ ശിവകുമാറും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കേസ്.
കര്‍ണാടകയില്‍ 9 ,ഡല്‍ഹിയില്‍ 4 സ്ഥലങ്ങള്‍ക്കു പുറമെ മുംബൈയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. ബെംഗളൂരുവിലെ സദാശിവനഗര്‍, കനക്പുരയിലെ ദൊഡ്ഡലഹള്ളി എന്നിവിടങ്ങളിലെ ശിവകുമാറിന്റെ വസതികളിലടക്കം റെയ്്ഡ്് നടന്നു. സ്വത്തിന്റെയും ബാങ്ക് നിക്ഷേപങ്ങളുടെയും രേഖകള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി.
ഹവാല ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി), 2017-ല്‍ നടന്ന ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് സിബിഐക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിന്റെ വ്യാപാര പങ്കാളികളും ബന്ധുക്കളും കൂടി ഉള്‍പ്പെടുന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ പുതിയ കേസ്. ഇഡി 2019 സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ശിവകുമാര്‍ 50 ദിവസം തിഹാര്‍ ജയിലിലായിരുന്നു.
ശിവകുമാറിന്റെ സ്വത്ത്, പണ ഇടപാടുകളെ കുറിച്ച് അറിവുള്ള അടുത്ത അനുയായി ഇഖ്ബാല്‍ ഹുസൈനെ ഇഡി കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ ഡി.കെ സുരേഷിന്റെ എംപി ക്വാര്‍ട്ടേഴ്‌സിലും സഫ്ദര്‍ജങ് റോഡിലെ 2 വസതികളിലും പരിശോധന നടന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബന്ധുക്കളുടെ പേരില്‍ ശിവകുമാറും സഹോദരനും നടത്തിയ ബെനാമി ഇടപാടുകളില്‍ ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















