സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ യോഗം കഴിഞ്ഞ് 3 മണിക്കൂറിനുള്ളില്‍ ജി.എസ്.ടി. കുടിശിക

ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സംസ്ഥാനങ്ങള്‍ക്കുള്ള 20,000 കോടി രൂപ ജി.എസ്.ടി. നഷ്ടപരിഹാര സെസ് ഇന്നലെ അര്‍ധരാത്രിക്ക് മുമ്പ് വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കി.
മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത് ഇന്നലെ രാത്രി ഒമ്പതോടെ അവസാനിച്ച യോഗത്തിലാണ്. നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക.
ജി.എസ്.ടി. നിയമം രൂപീകരിച്ചപ്പോള്‍ കോവിഡ് പോലൊരു മഹാമാരി മൂലമുണ്ടാകുന്ന സാമ്പത്തിക സാഹചര്യം ചിന്തിച്ചിരുന്നില്ലെന്നു മന്ത്രി പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. നഷ്ടപരിഹാരം പൂര്‍ണമായും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു പകരം വായ്പ അനുവദിക്കാമെന്ന മാര്‍ഗമാണ് കഴിഞ്ഞ യോഗത്തില്‍ കേന്ദ്രം മുന്നോട്ടുവച്ചത്. നഷ്ടപരിഹാരത്തുക വേണ്ടെന്നുവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കു പ്രത്യേക വായ്പാ ജാലകത്തിലൂടെ 97,000 കോടി രൂപ കടം നല്‍കാമെന്നായിരുന്നു നിര്‍ദേശം.
ഉപാധികളോടെ പല സംസ്ഥാനങ്ങളും അതംഗീകരിച്ചെങ്കിലും കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങി 10 സംസ്ഥാനങ്ങള്‍ അതു തള്ളിക്കളഞ്ഞു. സാമ്പത്തിക ഞെരുക്കം വായ്പാജാലകത്തിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കൗണ്‍സില്‍ 12-നു യോഗം ചേരും.
ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായി നല്‍കണമെന്നാണു കേരളം നിലപാട് സ്വീകരിച്ചത്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















