Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാ മതങ്ങളും ബിജെപിയ്ക്ക് ഒരുപോലെയാണ്, ഇന്ത്യന്‍ ഭരണ ഘടനയാണ് വിശുദ്ധ ഗ്രന്ഥം, എല്ലാവരെയും ഒരുപോലെ കാണാനെ ബിജെപിയ്ക്ക് സാധിക്കൂ, ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മോഡി രംഗത്തെത്തി

08 MAY 2015 10:41 AM IST
മലയാളി വാര്‍ത്ത.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ വിവിധ രാജ്യങ്ങളും ഇന്ത്യയിലെ ഓരോ ജനങ്ങളും മോഡിയ്‌ക്കെതിരെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. പ്രധാനമായും ജാതിപ്രശ്‌നത്തിന്റെ പേരിലായിരുന്നു പലര്‍ക്കും സംശയം. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് നേരെയും നിരവധി സംശയങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ അതിനെല്ലാം മറുപടിയുമായി മോഡി രംഗത്തെത്തി. \'ടൈം\' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി സത്യം തുറന്ന് പറഞ്ഞത്.
അത്തരമൊരു സമീപനം എവിടെ നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മതങ്ങളെയും ബിജെപി സര്‍ക്കാര്‍ ഒരുപോലയാണ് നോക്കികാണുന്നത്. സര്‍ക്കാറിന്റെ സേവനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരേപോലെ ലഭിക്കാന്‍ തന്റെ സര്‍ക്കാര്‍ സന്നദ്ധമാണ്. എവിടെയെങ്കിലും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് നിമിഷങ്ങള്‍ക്കകം പരിഹരിക്കാന്‍ തയാറാണെന്നും മോദി വ്യക്തമാക്കി. ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റി ആശങ്ക വേണ്ട. ന്യൂനപക്ഷങ്ങളെപ്പറ്റി ചില ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ അപ്പോള്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും ബിജെപിയെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം.
അത് പോലെ തന്നെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതില്‍ പരമപ്രധാനം. എല്ലാ മതങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും അവരുടെ പൂര്‍ണസുരക്ഷ ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ കുറ്റങ്ങള്‍ മാത്രമല്ല ജനങ്ങള്‍ കാണോണ്ടത്. മറിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കുറ്റങ്ങളും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നയപരമായ മരവിപ്പായിരുന്നു രാജ്യം നേരിട്ടിരുന്ന പ്രശ്‌നം. നേതൃത്വം എന്നൊന്ന് രാജ്യത്തില്ലായിരുന്നു. ഇന്ന് ലോകരാജ്യങ്ങള്‍ ഭാരതത്തെക്കുറിച്ചും ഭാരതം നല്‍കുന്ന അവസരങ്ങളെക്കുറിച്ചും അതിശയവും ആവേശവും പ്രകടിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ഭാവിയുണ്ടെന്ന് ഐഎംഎഫും ലോകബാങ്കും ക്രെഡിറ്റ് ഏജന്‍സിയായ മൂഡിയും എല്ലാം ഒരേ സ്വരത്തിലാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് ചെയ്തതും തന്റെ സര്‍ക്കാര്‍ പത്ത് മാസം കൊണ്ട് വരുത്തിയ മാറ്റവുമാണ് വിലയിരുത്തേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.തീവ്രവാദത്തെ മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണം. മതത്തെയും തീവ്രവാദത്തെയും ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്.

കേവലം ക്രമസമാധാന പ്രശ്‌നമായി മാത്രമാണ് ചില രാജ്യങ്ങള്‍ തീവ്രവാദത്തെ കാണുന്നത്. എന്നാല്‍ ഇതിനപ്പുറം മാനുഷീക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമായി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളെ കാണണം. തീവ്രവാദ സംഘങ്ങളുടെ പേരുകള്‍ മാത്രമാണ് മാറുന്നത്. ഇന്ന് താലിബാനും ഇസ്്‌ലാമിക് സ്‌റ്റേറ്റുമാണെങ്കില്‍ നാളെ മറ്റേതെങ്കിലും പേരുകളിലാകും അവര്‍ അറിയപ്പെടുക. ലോകരാജ്യങ്ങളെ തീവ്രവാദ ഭീഷണിയില്‍ നിന്ന് രക്ഷപെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലാണ് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൈം എഡിറ്റര്‍ നാന്‍സി ഗിബ്‌സ് ഉള്‍പ്പെടെയുള്ള പത്രാധിപ സമിതിയംഗങ്ങളുമായി രണ്ട് മണിക്കൂറോളമാണ് പ്രധാനമന്ത്രി സംസാരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends