ശരീരം മധ്യപ്രദേശില്‍ തല ബംഗ്‌ളൂരില്‍; മധ്യപ്രദേശില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ബാംഗ്‌ളൂരിവില്‍ നിന്നും കണ്ടെത്തി; മൃതദേഹം സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്ത മധ്യപ്രദേശുകാരന്റെത്; ബന്ധുകള്‍ക്ക് എത്താന്‍ സാധിച്ചില്ല; തല ബംഗളൂരുവില്‍ സംസ്‌കാരിച്ചു

സാമ്പത്തിക പ്രതിസന്ധികാരണം ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയാളുടെ മൃതദേഹം മധ്യപ്രദേശിലും തല ബാംഗ്‌ളൂരുവിലുമായി കണ്ടെത്തി. മധ്യപ്രദേശിലെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയാണ് ബംഗളൂരുവില്‍ നിന്ന് ലഭിച്ചത്. രണ്ടാഴ്ച മുന്‍പാണ് മധ്യപ്രദേശിലെ ബേത്തൂളില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുരുങ്ങിയ തല ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു
തലയറ്റ രീതിയില്‍ ഒക്ടോബര്‍ മൂന്നിനാണ് അജ്ഞാജ മൃതദഹേം കണ്ടെത്തിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആ സമയത്ത് കടന്നുപോയ രാജധാനി എക്‌സ്പ്രസിന് മുന്നില്‍ കുടുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. സമീപത്തുവെച്ച് ശരീരാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
ഒക്ടോബര്‍ നാലിനാണ് രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുരുങ്ങിയ നിലയില്‍ തല കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നതിനായി റെയില്‍വെ ഉദ്യോഗസ്ഥര്‍ ചിത്രം പ്രചരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബേത്തൂളില്‍ തലയില്ലാത്ത രീതിയില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. അന്വേഷണത്തില്‍ ബേത്തൂള്‍ സ്വദേശിയായ 28കാരനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ കണ്ടെത്തി.
സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ള്‍ക്ക് ബംഗളൂരൂവില്‍ എത്താന്‍ കഴിയാത്തതിനാല്‍ തല അവിടെ തന്നെ അടക്കം ചെയ്തു. മറ്റ് ശരീരാവശിഷ്ടങ്ങള്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് കൈമാറി. യുവാവ് ആത്മഹത്യ ചെയ്തതാണോ, ട്രാക്കില്‍ കുടുങ്ങിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha