നിയമാനുസൃതമായി ലഭിക്കേണ്ട സ്വാഭാവിക ജാമ്യങ്ങള്‍ക്ക് തുക കെട്ടിവയ്ക്കേണ്ടെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒന്നു മുതല്‍ മൂന്നു മാസത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കോ മൂന്നു മാസം പിന്നിട്ടിട്ടും കുറ്റപത്രമോ അന്വേഷണ റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലും സ്വാഭാവിക ജാമ്യം തേടുമ്പോള്‍ ജാമ്യവ്യസ്ഥയായി തുക കെട്ടിവയ്ക്കാന്‍ കോടതികള്‍ക്ക് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീം കോടതി.
നിയമാനുസൃതമായി ജാമ്യം ലഭിക്കേണ്ട ആ സാഹചര്യത്തില്‍ ജാമ്യതുക കെട്ടിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ വിധി. സ്വാഭാവിക ജാമ്യത്തിന് 8,00,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.
ജാമ്യം ലഭിച്ചാല്‍ എല്ലാ ദിവസവും രാവിലെ പത്ത് മണിക്ക് തന്നെ നിര്‍ദിഷ്ട പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നുള്ള ജാമ്യവ്യവസ്ഥയും കടുപ്പമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനു പകരം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്നുമുള്ള വ്യവസ്ഥയാണ് വേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha