ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം... 35കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്ത്രീ അടക്കം നാല് പേര് അറസ്റ്റില്‍
മുപ്പത്തഞ്ചുകാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് മേഖലയിലാണ് സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നതിനും ഗൂഢാലോചനയ്ക്കുമാണ് സ്ത്രീ അറസ്റ്റിലായത്. രണ്ട് ദിവസം മുമ്ബാണ് പീഡനത്തിനിരയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കര്‍വി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയതിന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. അതിനു ശേഷം ഇവിടെ നിന്നും മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വച്ചും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. ഇതിനു ശേഷം പ്രതികള്‍ കടന്നു കളയുകയാണുണ്ടായതെന്നും യുവതി പറയുന്നു.യുവതിയുടെ പരാതിയില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. രണ്ട് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിനും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസ്.കേസില്‍ ഇതുവരെ നാല് പേര് അറസ്റ്റിലായിട്ടുണ്ടെന്നാണ് കര്‍വി പൊലീസ് എസ്എച്ച്ഒ അനില്‍ പഥക് അറിയിച്ചത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha