വിവാഹനാളില്‍ മാസ്ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്
വിവാഹനാളില്‍ മാസ്ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഛണ്ഡിഗഢിലെ സെക്ടര്‍ 22 ഏരിയയിലെ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. വധുവിന്റെ അമ്മയായ ഉഷാ താക്കൂറില്‍ നിന്നാണ് പണമടങ്ങിയ ബാഗ് കവര്‍ന്നത്. 3.5 ലക്ഷം രൂപക്ക് പുറമേ വജ്രമോതിരവും രണ്ട് മൊബൈല്‍ ഫോണുകളും ബാഗിലുണ്ടായിരുന്നു.
വധുവിന്റെ ബന്ധുവെന്ന വ്യാജേന ഹോട്ടലിലെത്തിയ ഒരാളാണ് ബാഗ് കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ബാഗുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, മാസ്ക് ധരിച്ചതിനാല്‍ ആളിന്റെ മുഖം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha