കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കല്‍; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ആമസോണ്‍
ഫെയ്സ്ബുക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്കുന്ന വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്റ് സമിതി മുന്‍പാകെ ഹാജരാകാനാവില്ലെന്ന് ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണ്‍. വിദഗ്ധര്‍ സ്ഥലത്തില്ലെന്നും കോവിഡ് വേളയിലുള്ള യാത്ര സുരക്ഷിതമല്ലെന്നുമാണ് യുഎസ് കമ്പനി കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, ഈ മാസം 28-ാം തീയതി ചേരുന്ന യോഗത്തില്‍ ഹാജരായില്ലെങ്കില്‍ അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എംപി പറഞ്ഞു.
ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്കുമ്പോള് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ വഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു ബില്‍ സംയുക്ത സമിതിയുടെ പരിശോധനയ്ക്കു വിട്ടത്. വിഷയത്തില്‍ വിവിധ കമ്പനികളുടെ ഭാഗം കേള്‍ക്കാനാണ് ആമസോണിനെ ഉള്‍പ്പെടെ സമിതി വിളിച്ചത്.
ഇതിനിടെ, ഫെയ്സ്ബുക്കിന്റെ ഇന്ത്യ പോളിസി ഹെഡ് അന്‍ഖി ദാസ് ഇന്നലെ സമിതി മുന്‍പാകെ ഹാജരായി.
https://www.facebook.com/Malayalivartha