ശമ്ബളകുടിശ്ശിക ചോദിച്ച ദളിത് യുവാവിനെ ഷാപ്പുടമ ചുട്ടുകൊന്നു; മൃതദേഹം എടുത്തത് ഫ്രീസറിൽ നിന്നും

രാജസ്ഥാനിലെ ആള്‍വാറില്‍ ദലിത് യുവാവിനെ മദ്യവില്‍പ്പനശാലയുടെ ഉടമ ചുട്ടുകൊന്നു. ശമ്ബള കുടിശ്ശിക ആവശ്യപ്പെട്ട യുവാവിനായിരുന്നു ദാരുണാന്ത്യം . ജഡ്ക ഗ്രാമവാസിയായ കമല്‍കിഷോര്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് .
മദ്യഷാപ്പിലെ ജീവനക്കാരനായ കമലിന് അഞ്ച് മാസമായി ശമ്ബളം കിട്ടിയില്ല . നിരന്തരം ശമ്ബളം ആവശ്യപ്പെട്ടു. എന്നാൽ ഉടമ നൽകിയില്ല. ഇതിനെ തുടർന്ന് ഇയാള്‍ വീട്ടിലേക്ക് മടങ്ങി. ഇതോടെ ഉടമ സുഭാഷും സുഹൃത്ത് രാകേഷ് യാദവും ചേര്‍ന്ന് ഇയാളുടെ വീട്ടിലെത്തി പണം നല്‍കാം എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു . കമലിനെ മര്‍ദിക്കുകയും മദ്യഷാപ്പിന്റെ ഉള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. കമല്‍കിഷോറിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഫ്രീസറിനുള്ളിലായിരുന്നു. പ്രതികള്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha





















