അമേരിക്കയുടെ ചാര കണ്ണുകൾ ഇനി ഇന്ത്യക്ക് വേണ്ടിയും; ഇന്ത്യക്ക് വിതരണം ചെയ്യുന്ന വിമാനങ്ങളിൽ നൂതന നാവിഗേഷൻ സഹായങ്ങളും ഏവിയോണിക്സും, ഇത് നൽകാൻ യുഎസ് സായുധ സേനയെ പ്രാപ്തമാക്കാൻ ഉതകുന്ന തരത്തിൽ ബേക്ക

ചൊവ്വാഴ്ച നടക്കുന്ന 2 + 2 മന്ത്രിസഭാ ചർച്ചയിൽ ഇന്ത്യയും യുഎസും തന്ത്രപ്രധാനമായ വിവരങ്ങളും വിപുലമായ സൈനിക ഹാർഡ്‌വെയറുകളുടെ വിൽപ്പനയും പങ്കുവയ്ക്കുന്നതിനുള്ള അടിസ്ഥാന കരാറുകൾ എന്ന് വിളിക്കപ്പെടുന്ന ഉടമ്പടികളിൽ ഏറ്റവും അവസാനത്തെതായ അടിസ്ഥാന കൈമാറ്റ, സഹകരണ കരാറിൽ അഥവാ ബെക്ക കരാറിൽ ഒപ്പു വെക്കും.
വിപുലമായ സാറ്റലൈറ്റ് വിവരങ്ങൾ , മാപ്പുകൾ, സമുദ്ര , നാവിക ചാർട്ടുകൾ പോലുള്ള ഉപരിതല സൈനിക വിവരങ്ങൾ പങ്കിടാൻ ഇത് ഇന്ത്യയെയും യുഎസിനെയും അനുവദിക്കും. ഇതിലൂടെ രഹസ്യാത്മകമായ മിക്ക വിവരങ്ങളും ഇരു രാജ്യങ്ങളെയും സംബന്ധിച്ചു അങ്ങനെ അല്ലാതാകും . എന്നിരുന്നാലും, ഏതെങ്കിലും മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനായി ക്ലാസിഫൈഡ് വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥ ഈ കരാറിൽ കൂട്ടിച്ചേർത്തിട്ടുണ്ട് .
നാലുമാസം മുമ്പ് ലഡാക്കിൽ 20 സൈനികരുടെ മരണത്തെത്തുടർന്നുണ്ടായതും അടുത്തെങ്ങും അവസാനിക്കാൻ സാധ്യത ഇല്ലാത്തതുമായ ഇന്ത്യ-ചൈന സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ കരാർ ബീജിംഗുമായുള്ള സൈനിക വിടവ് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കും. കരാറിനെക്കുറിച്ചുള്ള വാർത്തകൾ ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുമായുള്ള ബന്ധം മുൻനിർത്തി തങ്ങളുടെ പേശി ബലം ചൈനക്ക് നേരെ പ്രദർശിപ്പിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത് എന്നായിരുന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്
ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാൻ ഇന്ത്യയെയും യുഎസിനെയും സഹായിക്കുക എന്നതാണ് ബെക്കയുടെ പ്രധാന ലക്‌ഷ്യം എങ്കിലും അതിർത്തി രാജ്യങ്ങൾ ആയ പാകിസ്ഥാൻ അഫ്ഘാനിസ്ഥാൻ എന്നിവടങ്ങളിലെ രൂക്ഷമായ സാഹചര്യവും ബേക്കയുടെ പശ്ചാത്തലം ആയി വരുന്നുണ്ട്
രഹസ്യ സ്വഭാവമുള്ള കൃത്രിമോപഗ്രഹങ്ങളിൽ നിന്നും മറ്റ് സെൻസറുകളിൽ നിന്നും ഉള്ള വിവരങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങളെ കുറിച് , പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പറും തമ്മിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ധാരണയിലെത്തി . കരാർ ഒപ്പിടുന്നത് ഇരുരാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള 2 + 2 സംഭാഷണത്തിന്റെ പ്രധാന ഫലങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്.
ഇന്ത്യക്ക് വിതരണം ചെയ്യുന്ന വിമാനങ്ങളിൽ നൂതന നാവിഗേഷൻ സഹായങ്ങളും ഏവിയോണിക്സും നൽകാൻ യുഎസ് സായുധ സേനയെ പ്രാപ്തമാക്കാൻ ഉതകുന്ന തരത്തിലാണ് ബേക്ക കല്പന ചെയ്തിരിക്കുന്നത് . ഭൂമി ശാസ്ത്ര സംബന്ധമായ വിവരങ്ങൾ അമേരിക്കയുമായി ബെക്ക വഴി പങ്കിടുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഓട്ടോമേറ്റഡ് ഹാർഡ്‌വെയർ സംവിധാനങ്ങളുടെയും ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങളുടെയും കൃത്യത വർദ്ധിപ്പിക്കും. അമേരിക്കയിൽ നിന്ന് എംക്യു -9 ബി പോലുള്ള സായുധ ഡ്രോണുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അതി പ്രധാനവും നിർണായകവും ആയ ഘടകം ആണ് .
സന്ദർശന വേളയിൽ ബെക്ക കരാർ യാഥാർഥ്യം ആകുന്നതിൽ ഇരു മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി എസ്പറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്‌ക്കൊപ്പമാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി ന്യൂഡൽഹിയിൽ എത്തിയത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തുകയുണ്ടായി , ഏഷ്യയിലെ സ്ഥിരതയും സുരക്ഷയും ഉൾപ്പെടെയുള്ള ആശങ്കകളും താൽപ്പര്യങ്ങളും ആഗോള സാഹചര്യവും സമകാലിക വെല്ലുവിളികളും ചർച്ച ചെയ്യുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ചും സമാധാന പ്രക്രിയയെക്കുറിച്ചും യുഎസ് ഭരണകൂടത്തിന്റെ ആശങ്കയെ യെക്കുറിച്ച് ജയശങ്കറിനോട് പോംപിയോ വിശദീകരിച്ചു. ജയശങ്കർ ഇന്ത്യയുടെ നിലപാടുകൾ അംഗീകരിക്കുകയും അഫ്‌ഗാനിസ്ഥാനിൽ നടപ്പിലാക്കുന്ന ഏതൊരു തീരുമാനവും അഫ്ഘാനികളുടെ പൂർണ്ണ സമ്മതത്തോടു കൂടെ ആയിരിക്കണമെന്നും ഒരു ബല പ്രയോഗം പാടില്ല എന്നും അറിയിച്ചു
അങ്ങേയറ്റം വിജയകരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജയ്‌ശങ്കറും പോംപിയോയും തമ്മിലുള്ള ചർച്ച ഈ മാസം ആദ്യം ടോക്കിയോയിൽ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ച ആയാണ് കരുതപ്പെടുന്നത് . കഴിഞ്ഞ നാല് വർഷമായി വ്യാപാരം, ഊർജ്ജം , പ്രതിരോധം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വളർന്നിട്ടുണ്ടെന്ന് അവർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . രണ്ട് നേതാക്കളും ഇന്തോ-പസഫിക് ഇടപെടൽ, ക്വാഡ് ചർച്ചകൾ എന്നിവ തുടർന്നു, കൂടാതെ സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ പ്രതിരോധം, ഓപ്പൺ കണക്റ്റിവിറ്റി, സപ്ലൈ ചെയിനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചർച്ചകൾ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തു .
ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടമ്പടിയിൽ ഏർപ്പെടുന്ന 4 അടിസ്ഥാന കരാറുകളിൽ അവസാനത്തേതായി ബെക്ക കണക്കാക്കപ്പെടുന്നു. 2018 ൽ ഒപ്പുവച്ച കമ്മ്യൂണിക്കേഷൻ കോംപാറ്റിബിലിറ്റി ആന്റ് സെക്യൂരിറ്റി എഗ്രിമെന്റ് പ്രകാരം ഇരുരാജ്യങ്ങളും തത്സമയ ഇന്റലിജൻസ് പങ്കിടുന്നു. 2002 ൽ ഇരു രാജ്യങ്ങളും "ജനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റ് എന്ന കരാറിലും 2016 ൽ ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റിലും ഒപ്പു വച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുമോ എന്ന കാര്യത്തിൽ യുപിഎ സർക്കാരിന് ആശങ്കയുണ്ടായിരുന്നതിനാൽ ഒരു ദശാബ്ദത്തിലേറെയായി ബെക്കയെ കുറിച്ചുള്ള ചർച്ചകൾ നടത്തിവരികയായിരുന്നു . മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനു കീഴിലാണ് ഇന്ത്യ യുഎസിൽ നിന്ന് പ്രതിരോധ സംഭരണം വർദ്ധിപ്പിച്ചത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും 20 ബില്യൺ ഡോളർ വിലമതിക്കുന്ന പ്രതിരോധ ഇടപാടുകൾ നടത്തിയിട്ടുണ്ട്.
എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ വിവിധ ദിശകളിൽ നിന്നായി ഇന്ത്യ ആക്രമണ സാധ്യത നേരിട്ട് കൊണ്ടിരിക്കുമ്പോൾ അമേരിക്ക പോലുള്ള ഒരു വൻ ശക്തിയും ആയുള്ള തന്ത്രപ്രധാനമായ കരാർ ഇന്ത്യക്ക് ഒഴിച്ചു കൂടാൻ ആകാത്തത് തന്നെയാണ്. മാത്രമല്ല ഇന്ത്യ ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് തന്നെയാണ് ചൈനയുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ബെക്കയുമായി ബന്ധപെട്ടു നിൽക്കുന്ന ഏത് ആശങ്കയെയും തൃണവത്കരിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്നത് മാത്രമാണ് ഇന്ത്യക്കും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരം ആയിരിക്കുന്നത് എന്ന് നിസംശയം പറയാവുന്നതാണ്.
https://www.facebook.com/Malayalivartha





















