തൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് സിബിഐ...

സിബിഐതൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ കുറ്റപത്രം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ലോക്ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞ് കട തുറന്നു പ്രവര്‍ത്തിച്ചതിന് കസ്റ്റഡിയിലെടുത്ത ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവരെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ലഭ്യമായതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, പോള്‍ദുരെ ഉള്‍പ്പെടെ മൊത്തം 10 പൊലീസുകാരാണ് കേസിലെ പ്രതികള്‍. ഇതില്‍ പോള്‍ദുരെ മരിച്ചു. ജൂണ്‍ 19ന് വൈകീട്ടാണ് പി. ജയരാജ്, മകന്‍ ജെ. ബെന്നിക്‌സ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.23ന് ഇരുവരും മരിച്ചു. മലദ്വാരത്തില്‍ ലാത്തി കുത്തിക്കയറ്റിയായിരുന്നു മര്‍ദനം. ക്രൂരമര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.
"
https://www.facebook.com/Malayalivartha





















