പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകി ബാത്ത് 70 അദ്ധ്യായം പിന്നിടുന്നു.ഓരോ അദ്ധ്യായവും പുതുമ നിറഞ്ഞതും ആവേശഭരിതവുമാണ്. ലോക് സൗൺ കാലത്ത് പോലും ജനങ്ങളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നതാണ് മൻകിബാത്തിലെ വാക്കുകൾ '2014 ഒക്ടോബർ 3 തീയതി ഒരു വിജയദശമി നാളിലാണ് മൻകിബാത്തിൻ്റെ തുടക്കം.അന്നു മുതൽ മുടങ്ങാതെ രാഷ്ട്രത്തിലെ ജനങ്ങളെ അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയിലൂടെ സംബോധന ചെയതു കൊണ്ടിരിക്കുന്നു. ലോകത്തിലെ മറ്റ് ഒരു രാഷ്ട്രത്തലവന്മാരും ഇത്തരത്തിൽ ജനങ്ങളുമായി സംവദിക്കുന്നില്ല.മൻ കി ബാത്ത് അഥവാ മനസ്സ് പറയുന്നത് ഹിന്ദിയിൽ ആദ്യ പ്രക്ഷേപണം തുടർന്ന് പ്രാദേശിക ഭാഷകളിൽ അതിൻ്റെ വിവർത്തനവും ഉണ്ട്.തുടർന്ന് വെബ് സൈറ്റിൽ അപ് ലോഡ് ചെയത് കഴിയുമ്പോൾ ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് പതിനഞ്ച് ലക്ഷം പേർ കേട്ടിരിക്കും. ഈ വേദി പ്രധാനമന്ത്രി ഒരിക്കലും രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല. മറിച്ച് ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. 2015 ജനുവരിയിലെ അദ്ധ്യായത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയും മോദിക്കൊപ്പം പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡൻറും ഒരുമിച്ച് നടത്തുന്ന ആദ്യത്തെ റേഡിയോ പ്രഭാഷണം എന്ന രീതിയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരനിലേക്ക് ഇറങ്ങി ചെല്ലണം എന്നുള്ളതുകൊണ്ടാണ് മോദി റേഡിയോ എന്ന മാധ്യമം തന്നെ ഉപയോഗിച്ചത്.പാടത്ത് പണിയെടുക്കുന്നവനും റിക്ഷ ഓടിക്കുന്നവനും ചുമടു ചുമക്കുന്നവനോടും തനിക്ക് സംവദിക്കണം എന്നുള്ളതുകൊണ്ടാണ് റേഡിയോ തന്നെ ഇതിനായി ഉപയോഗിച്ചത്.മൻ കി ബാത്തിൻ്റെ ഒരു അദ്ധ്യായത്തിൽ തന്നെ അദ്ദേഹം പറയുകയുണ്ടായി - വിഐപി വേണ്ട' EPI മതി. എവരി പേഴ്സൺ ഈസ് ഇംപോർട്ടൻ്റ് എന്ന രീതി മതി. മൻകിബാത്തിൻ്റെ പല അദ്ധ്യായങ്ങളിലും കേരളത്തിന് പ്രശംസയും അംഗീകരവും കിട്ടി. 2018ൽ പ്രളയം ഉണ്ടായപ്പോൾ ഇന്ത്യ കേരളത്തോടൊപ്പം നിൽക്കുന്നു എന്ന പ്രത്യേക സന്ദേശം മൻകി ബാത്തിലൂടെ മോദി അറിയിച്ചിരുന്നു. കേരളത്തിൽ നിന്ന് നിരവധി തവണ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ മൻകിബാത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ആദിവാസി കോളനിയിൽ ചായക്കട യോടൊപ്പം ഗ്രന്ഥശല നടത്തുന്ന ചിന്നത്തമ്പിയെയും പച്ചമരുന്നുകളിലൂടെ ചികിത്സ നടത്തുന്ന പത്മശ്രീലക്ഷ്മിക്കുട്ടിയമ്മയെയും നാരീ പുരസ്കാരം നേടിയ തൊണ്ണറ്റി എട്ടുകാരി കാർത്ത്യായനിയമ്മയും മൻകി ബാത്തിലൂടെ പ്രശംസ നേടുകയും അവരെ രാജ്യം അറിയുകയും ചെയ്തു. വിശിഷ്ടാതിഥികൾക്ക് പൂക്കൾ നൽകി സ്വാഗതം അരുളുന്ന പതിവിന് മാറ്റം വരുത്തി പി.എൻ.പണിക്കർ ഫൗണ്ടേഷൻ പ്രധാനമന്ത്രി കൊച്ചിയിൽ എത്തി വായനദിനം ഉദ്ഘാടനം ചെയ്തപ്പോൾ പൂവിന് പകരം പുസ്തകം നൽകി. അടുത്ത മാസത്തെ മൻകിബാത്തിൽ പ്രധാനമന്ത്രി രാജ്യത്തിനോട് മുഴുവനായി പറഞ്ഞു. _ ചടങ്ങുകളിൽ പൂക്കൾക്ക് പകരം പുസ്തകം നൽകാൻ.ശബരിമലയിലെ ഒരു വലിയ കൂട്ടായ്മയാണ് പുണ്യം പൂങ്കാവനം പൂങ്കാവനത്തിൻ്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്ന ശുചിത്വ യജ്ഞത്തെയും അതിന് നേതൃത്വം നൽകിയ .പി .വിജയൻ ഐ പി എസ് നെയും പ്രധാനമന്ത്രി പ്രശംസിക്കയും അത് രാജ്യത്തിന് മുഴുവൻ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കൊടുംവനത്തിനുള്ളിൽ സൗരഭ്യം പൊഴിക്കുന്ന അനേകം പുഷ്പങ്ങൾ ഉണ്ട്. അതിനെ പുറം ലോകം അറിയാതെ പോകുന്നു. മൻകി ബാത്ത് പോലുള്ള റേഡിയൊ പ്രഭാഷണ പരിപാടിയിലൂടെ ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ നാം അറിയുന്നു.ഏറ്റവും ഒടുവിൽ ഇതാ തമിഴകത്ത് വായന ശീലത്തിലൂടെ വിസ്മയം തീർത്ത മുടി മുറി ശീലൻ പൊൻ മാരിയപ്പനെ പ്രധാനമന്ത്രി രാജ്യത്തിന് പരിചയപ്പെടുത്തി തന്നിരിക്കുന്നു. വ്യത്യസ്തനാമീ ബാർബറാം പൊൻ മാരിയപ്പനെ ഫോണിൽ വിളിച്ചു പ്രധാനമന്ത്രി തമിഴിലും ചോദ്യങ്ങൾ ചോദിച്ചു ' തമിഴ്നാട് തൂത്തുക്കുടി സ്വദേശി പൊൻമാരിയപ്പൻ ഈ വർഷാരംഭത്തിലാണ് തൻ്റെ ബാർബർ ഷോപ്പിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്തതു് ' ബാർബർ ഷോപ്പിലെ ഇത്തിരിയിടത്ത് നിറയെ പുസ്തകങ്ങൾ നിരത്തി വച്ചു.കടയിൽ എത്തുന്നവർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാതെ പുസ്തകം വയിച്ചാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. ജനങ്ങളിൽ വായന ശീലം വളർത്താൻ കണ്ടെത്തിയ ഈ ന്മാർഗത്തെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. എട്ടാം ക്ലാസ്സിൽ പ0നം നിറുത്തിയ പൊൻമാരിയപ്പൻ കുറച്ച് പുസ്തകത്തിൽ തുടങ്ങി ഇപ്പോൾ ആയിരപുസ്തകങ്ങളുള്ള ലൈബ്രറിയായി മാറി.തമിഴ്നാട്ടിലെ ഡിഎംകെ നേതാവ് കനിമൊഴി' എഴുത്തുകാരൻ രാമകൃഷ്ണ തുടങ്ങിയവർ സംഭാവന ചെയ്ത പുസ്തകങ്ങളും കൂട്ടത്തിൽ ഉണ്ട്. പ്രിയപ്പെട്ട ദേശവാസികളെ എന്ന സംബോധനയിലൂടെ വരും നാളുകളിലെ മൻകിബാത്തിനും ഇന്ത്യൻ ജനത കാത്തിരിക്കുന്നു മോദി ജി.
"