അണ്‍ലോക്ക് 5.0 മാനദണ്ഡങ്ങള്‍ നവംബര്‍ 30 വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടി... ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുറപ്പെുവിച്ച അണ്‍ലോക്ക് 5.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്

കോവിഡ് 19 അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുറപ്പെുവിച്ച അണ്‍ലോക്ക് 5.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തീയറ്ററുകളടക്കം ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു. ഉത്സവ സീസണും ഉത്തരേന്ത്യയിലെ തണുപ്പുകാലവും പരിഗണിച്ചാണിത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ തുടരും. ഇവയ്ക്ക് പുറത്ത് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, യോഗ സ്ഥാപനങ്ങള്‍, ജിമ്മുകള്‍, സിനിമാശാലകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളും സുരക്ഷാമാനദണ്ഡങ്ങളും തുടരും.
കായികതാരങ്ങളുടെ പരിശീലനത്തിന് നീന്തല്‍ക്കുളങ്ങള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള പ്രദര്‍ശനഹാളുകള്‍, പകുതി സീറ്റില്‍ മാത്രം ആളുകളെ പ്രവേശിപ്പിച്ച് സിനിമാ തിയേറ്ററുകള്‍ മള്‍ട്ടിപ്ലക്സുകളും, നിയന്ത്രണങ്ങളോടെയുള്ള മത സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha





















