ജമ്മുകാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു... കാഷ്മീരിലെ ബഡ്ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്
ജമ്മുകാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. കാഷ്മീരിലെ ബഡ്ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.
സൈനികരെ കണ്ട ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്,സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
"
https://www.facebook.com/Malayalivartha