സ്‌കൂള്‍ ഫീസ് കുറയ്ക്കാനുള്ള കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് 20% കുറയ്ക്കണമെന്നും അടുത്ത വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്നുമുള്ള കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജികള്‍ വിശദമായ വാദത്തിനായി പരിഗണിക്കാന്‍ മാറ്റി.
എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ലബോറട്ടറി, ക്രാഫ്റ്റ്, കായികവിനോദ സൗകര്യങ്ങള്‍, പാഠ്യേതര പ്രവൃത്തികള്‍ തുടങ്ങിയവയ്ക്ക് ഫീസ് ഈടാക്കരുതെന്ന നിര്‍ദേശവും സ്റ്റേ ചെയ്തില്ല.
എന്നാല്‍, സ്‌കൂളുകളുടെ കണക്കുകള്‍ പരിശോധിക്കാന്‍ സമിതികളുണ്ടാക്കണമെന്നും ഫീസ് വീണ്ടും കുറയ്ക്കണമെന്നു രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടാല്‍ അതു പരിഗണിക്കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങള്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.
https://www.facebook.com/Malayalivartha





















