ജാതി വിവേചനത്തെ മറികടക്കാന്‍ ഒഡിഷ സര്‍ക്കാരിന്റെ പദ്ധതി; സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹിതരാകുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ

ജാതി വിവേചനത്തെ മറികടക്കാന്‍ ഒഡിഷ സര്‍ക്കാരിന്റെ പുതിയ പദ്ധതി. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. വെറും വാഗ്ദാനമല്ല ഇത്, ഇങ്ങനെ വിവാഹിതരാകുന്നവരുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപം എത്തും.
സുമംഗല്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റ് തുറന്നത്. സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പിന്റെയാണ് വെബ്സൈറ്റ്്.
നേരത്തെ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരുന്നത്് ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ്. എന്നാല്‍ ജാതിരഹിത വിവാഹങ്ങള്‍ ഇനിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ വെബ്സൈറ്റ് തുറന്നിരിക്കുന്നത്.
വധൂവരന്മാരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം എന്നതാണ് സഹായം ലഭിക്കാനുള്ള നിബന്ധന. 1955-ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിക്കണം.
https://www.facebook.com/Malayalivartha





















