എയിംസിന്റെ തലവനാക്കിയ എബിവിപി നേതാവ് അയല്‍ക്കാരിയുടെ വീട്ടുപടിയില്‍ മൂത്രമൊഴിച്ച് അപമാനിച്ചെന്ന ആരോപണം നേരിടുന്നയാള്‍, പ്രതിഷേധം ശക്തം

ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മധുരൈ വിഭാഗത്തിന്റെ തലവനാക്കി ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയുടെ നേതാവായ കാന്‍സര്‍ വിദഗ്ദ്ധനെ നിയോഗിച്ചത് വിവാദമാകുന്നു. ചെന്നൈയിലെ അയല്‍ക്കാരിക്കെതിരേ അഞ്ചുമാസം മുമ്പ് അപമാനപ്രവര്‍ത്തിയ്ക്ക് കേസെടുക്കപ്പെട്ട ഡി സുബ്ബയ്യാ ഷണ്‍മുഖത്തെയാണ് പദവിയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
അയല്‍ക്കാരിയുടെ വീട്ടുപടിക്കല്‍ മൂത്രം ഒഴിച്ചതിനും മാലിന്യം ഇട്ടതിനും ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിച്ചതിനും, എബിവിപിയുടെ തമിഴ്നാട് ഘടകത്തിന്റെ തലവനായ സുബ്ബയ്യാ ഷണ്‍മുഖം ആരോപണം നേരിടുന്നയാളാണ്. ഇയാളെ എയിംസിന്റെ തലവനാക്കിയതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതിഷേധവുമായി ഡിഎംകെ നേതാവ് കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെ പരസ്യമാണ് ഈ അപ്പോയിന്റ്മെന്റിലൂടെ വെളിവാകുന്നതെന്ന് കനിമൊഴി ട്വീറ്റ്ചെയ്തു. എതിര്‍ പക്ഷത്തുള്ളവരുടെ പരാതികളില്‍ കണ്ണുപൊട്ടന്മാരായി മാറുന്നത് പോലീസിന്റെ പതിവാണെന്നും കനിമൊഴി ആരോപിച്ചു. പ്രശ്നത്തില്‍ ഉടന്‍ ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഇ. പളനിസ്വാമിയോട് കനിമൊഴി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജൂലൈയില്‍ ഒരു പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഷണ്‍മുഖം മോശമായി പെരുമാറി എന്നാണ് ആരോപണം. വീടിന് മുന്നില്‍ നിന്നും മൂത്രം ഒഴിക്കുകയും ഉപയോഗിച്ച മാസ്‌ക്ക് അവിടെ ഇടുകയും ഇയാള്‍ ചെയ്യാറുണ്ട് എന്നാണ് ആരോപണം.
യുവതി ഷണ്‍മുഖനെതിരേ പോലീസില്‍ പരാതി നല്‍കിയത് സിസിടിവി ദൃശ്യങ്ങളോടെയാണ്. മുതിര്‍ന്ന ഓങ്കോളജിസ്റ്റായ ഇദ്ദേഹം വീടിന് വാതിലില്‍ സ്വയംഭോഗം പോലെയുള്ള ലൈംഗിക ചേഷ്ടകളും കാട്ടാറുണ്ടെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. അതുപോലെ തന്നെ ഇന്റര്‍കോം വഴി യുവതിയെ വിളിച്ച് ചിക്കന്‍ വേണോ എന്ന് ആവശ്യപ്പെടുമെന്നും തങ്ങള്‍ വെജിറ്റേറിയന്‍ ശീലക്കാരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ചെയ്യുന്നതെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha





















