ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ഒക്‌ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങളെ തകർത്തത് സൗദിയും ഇറാനും

നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയ ശേഷം ജമ്മു കശ്മീരിനെ ഇന്ത്യയ്‌ക്കൊപ്പം ചേർത്ത ദിനമാണ് ഒക്‌ടോബര്‍ 27. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര ദിനമായിരുന്നു അതെങ്കിൽ പാക്കിസ്ഥാനെ സംബന്ധിച്ച് അത്ര ശുഭകരമായ ദിനമല്ല . കേന്ദ്ര സർക്കാരിന്റെ ആ നിർണ്ണായക നീക്കം നടന്ന ശേഷം ഉണ്ടായ പ്രകമ്പനങ്ങൾ പാകിസ്ഥാനിൽ നിന്നും ഇത് വരെയും ഒഴിഞ്ഞ് പോയിട്ടില്ല. ആ നിർണ്ണായക തീരുമാനം എടുത്ത ശേഷം ഒരു വര്ഷം പിന്നിടുമ്പോഴും പാകിസ്താന്റെ പക അടങ്ങിയിട്ടില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ഒക്‌ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾ തകൃതിയായി നടന്നിരുന്നു .എന്നാൽ പാകിസ്ഥാന്റെ ആ ഗൂഢ നീക്കത്തെ തകര്‍ത്ത് സൗദി അറേബ്യയും ഇറാനും രംഗത്ത് വന്നിരിക്കുകയാണ് . പശ്ചിമേഷ്യയിലെ തീരുമാനങ്ങളും നീക്കങ്ങളും ഇന്ത്യക്ക് അനുകൂലമായി മാറിമറിയുന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയാണ്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസിയാണ് ആവശ്യമുന്നയിക്കുകയായിരുന്നു .
എന്നാല്‍ ഇസ്‌ലാമാബാദിനെ ഞെട്ടിച്ചു കൊണ്ട് ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത് . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും ഇറാന്റെ നിലപാട് തിരിച്ചടിയായി മാറിയിരിക്കുകയാണ് . റിയാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍ സമാനമായ പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടയുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വിമര്‍ശിച്ചതിനു പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്നു തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്. രണ്ട് പ്രമുഖ ഇസ‌്‌ലാമിക രാജ്യങ്ങളുടെയും നിലപാട് മാറ്റം മധ്യപൂര്‍വേഷ്യയിലെ പാക്ക് ബന്ധങ്ങളുടെ സമവാക്യങ്ങളിലുണ്ടാകുന്ന നിര്‍ണായക മാറ്റത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha





















