അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി, കാമുകനൊപ്പം കണ്ട വിവരം പുറത്താക്കുമെന്ന് പറഞ്ഞതിന് കൊല

യുവതിയും കാമുകനും ചേര്‍ന്ന് 57-കാരിയായ അമ്മായിഅമ്മയെ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. മകന്റെ ഭാര്യയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അമ്മായിയമ്മയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
മകന്റെ ഭാര്യയായ 28-കാരിയെയും ഇവരുടെ കാമുകനായ ദീപക് മാനെയും അമ്മായിഅമ്മ ഒരുമിച്ച് കണ്ടിരുന്നു. ഈ വിവരം മകനെ അറിയിക്കുമെന്ന് 57-കാരി പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതോടെ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ യുവതിയും കാമുകനും തീരുമാനിക്കുകയായിരുന്നു.
ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha





















