പ്രധാനമന്ത്രിയുടെ ജൻധൻ യോജന അക്കൗണ്ട് വൻ വിജയത്തിലേക്ക്; ആനുകൂല്യങ്ങൾ പ്രധാന ആകർഷക ഘടകം

പ്രധാനമന്ത്രിയുടെ ജൻധൻ യോജന അക്കൗണ്ട് തുറക്കാൻ ബാങ്കുകളിൽ വൻതിരക്ക് ആണ് ഇപ്പോൾ. പദ്ധതി വൻ വിജയത്തിലേക്ക് കുത്തിക്കുന്നതിന് കാരണം ആ പദ്ധതിയിലൂടെ കിട്ടുന്ന ആനുകൂല്യങ്ങൾ തന്നെയാണ്. സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) കാമ്പയിന്റെ ഭാഗമായി, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'പ്രധാനമന്ത്രി ജൻധൻ യോജന' പ്രകാരം പുതിയ അക്കൗണ്ട് തുറക്കണം . ഏപ്രിൽ ഒന്നിന് ശേഷം ഇതുവരെ തുറന്നത് മൂന്നുകോടിയോളം അക്കൗണ്ടുകളാണ്. ഇതിലൂടെ ആകെ 11,060 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി . ന്
.
നിലവിൽ 41 കോടി ജൻധൻ അക്കൗണ്ടുകളാണുള്ളത്. മൊത്തം നിക്ഷേപം 1.31 ലക്ഷം കോടി രൂപ . ഏപ്രിലിൽ ജൻധൻ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3,400 രൂപയായിരുന്നത് സെപ്തംബറിൽ 3,168 രൂപയായി താഴ്‌ന്നെങ്കിലും ഒക്‌ടോബറിൽ അത് 3,185 രൂപയായി മെച്ചപ്പെടുകയും ചെയ്തു . കൊവിഡും ലോക്ക്ഡൗണും സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്ന ആശങ്കയാൽ മുൻകരുതൽ എന്നോണം ഒട്ടേറെപ്പേർ ജൻധൻ അക്കൗണ്ട് തുറന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വിവിധ സബ്സിഡികൾ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് ഭൂരിഭാഗം ജൻധൻ അക്കൗണ്ടുകളും.അതുകൊണ്ടു തന്നെ പലരും ഇതിലേക്ക് മാറുകയാണ്.
https://www.facebook.com/Malayalivartha





















