സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല ; പ്രായാധിക്യവും കോവിഡും കാരണം; രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി

പ്രായാധിക്യവും കോവിഡും കാരണം രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണ്. പ്രായാധിക്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.
കൂടാതെ ഇത് സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. രണ്ട് വര്‍ഷത്തോളമായി വിവിധ രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച രജനീകാന്ത് വരുന്ന തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതിയിരുന്നത്. പുറത്ത് വന്ന കത്തില്‍ കൊവിഡ് രോഗമാണ് രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് തടസമായി പറഞ്ഞിരുന്നത്. വൃക്ക രോഗബാധയെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമത്തിലാണ് രജനീകാന്ത്. കൊവിഡ് രോഗബാധയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ പൊതു സമ്ബര്‍ക്കം ഒഴിവാക്കണമെന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശമുണ്ട്. വൃക്ക മാറ്റിവയ്‌ക്കപ്പെട്ടതിനാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ശരീരശേഷി അദ്ദേഹത്തിനുണ്ടോ എന്ന കാര്യത്തില്‍ ഡോക്‌ടര്‍മാര്‍ക്ക് സംശയമുണ്ട്. മുന്‍പ് മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.കൂടാതെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















