ചരിത്രത്തിൽ ആദ്യമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ.....നവംബര്‍ 18ന് വിരമിക്കാനിരിക്കെ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടി നൽകിയത് ഒരു വർഷത്തേക്ക് കൂടി....സ്വർണ്ണ കടത്തുൾപ്പെടെയുള്ള സുപ്രധാന കേസുകളുടെ പ്രാധാന്യം കണക്കിലെടുത്തുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് സൂചന

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്കി കേന്ദ്ര സർക്കാർ.എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധിയാണ് കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടനൽകിയത്. നവംബര്‍ 18ന് വിരമിക്കാനിരിക്കെയാണ് സഞ്ജയ് മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഇപ്പോള്‍ അന്വേഷിക്കുന്ന കേസുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് സര്‍വീസ് നീട്ടിനല്‍കിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വിശ്വസ്തനാണ് സഞ്ജയ് കുമാര്‍. കേന്ദ്ര സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ബാലേഷ് കുമാര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി എസ് എം സഹായ്, മുംബൈയിലെ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അമിത് ജെയിന്‍ എന്നിവരെ ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്ത് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് സൂചനകള്‍.
ഡയറക്ടര്‍ കര്‍ണയില്‍സിങ് വിരമിച്ചതോടെയാണ് മിശ്ര ഇഡിയെ നയിക്കാന്‍ എത്തിയത്. അന്ന് മിശ്ര നിലവില്‍ ആദായനികുതി വകുപ്പില്‍ ചീഫ് കമ്മിഷണറായിരുന്നു. 2018ല്‍ ഒട്ടേറെ സുപ്രധാന കേസുകളുടെ അന്വേഷണത്തിനു നടുവിലാണെങ്കിലും കര്‍ണയില്‍സിങ്ങിന് ഇഡി ചീഫിന്റെ കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ രണ്ട് കൊല്ലം കഴിയുമ്ബോള്‍ മിശ്രയ്ക്ക് വേണ്ടി സാധ്യത തേടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. 1984ലെ ഐആര്‍എസ് ബാച്ച് ഉദ്യോഗസ്ഥനാണ് മിശ്ര.
https://www.facebook.com/Malayalivartha
























