ഇന്ത്യക്ക് വെറും 8 സെക്കൻഡ് മതി ലക്ഷ്യം തകർത്ത് മുന്നേറാൻ... ഇന്ത്യൻ വ്യോമസുരക്ഷ ശക്തമാക്കാൻ പുതിയ മിസൈൽ.. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം

ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഡിആർഡിഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഒഡിഷ ബലസോറിലെ തീരത്താണ് പരീക്ഷണം നടത്തിയത്.
ശത്രുവിമാനങ്ങളേയും മറ്റും തുരത്താനാണ് മിസൈൽ ഉപയോഗിക്കുക. 8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ മിസൈലിന് സാധിക്കും. തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്. വളരെ എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്നവയാണ് ഈ മിസൈലുകൾ. മിസൈൽ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡിആർഡിഒ ചെയർമാൻ ഡോ.ജി. സതീഷ് റെഡ്ഡി എന്നിവർ അഭിനന്ദിച്ചു
ചൈന അതിർത്തിയിൽ സംഘർഷം കനത്തതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ റഷ്യയുടെ പിന്തുണ തേടിയിരുന്നത് വാർത്ത ആയിരുന്നു . നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്... അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യൻ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളിൽ 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നതിൽ സംശയമില്ല
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഇന്ത്യൻ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്ത സാന്റ് ആന്റി–ടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു ... 2011 ലാണ് ആദ്യമായി ഈ മിസൈൽ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈല്‍ തൊടുത്തത്. എന്നാൽ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു.
തുടർന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്സാൽമീറിലെ ചന്ദൻ ഫയറിങ് റേഞ്ചിൽ രുദ്ര ഹെലികോപ്റ്റർ ഉപയോഗിച്ച് എച്ച്എഎൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി. 7 കിലോമീറ്റർ അകലത്തിൽ രണ്ട് ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിൽ ഈ മിസൈലുകൾ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടർന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു.
ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയൽ 2018 നവംബറിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പോഖ്‌റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകർത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതൽ 20 കിലോമീറ്റർ വരെ പരിധിയിൽ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.
ദിവസങ്ങൾക്ക് മുൻപ് സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു
ഇത് കൂടാതെയാണ് ഇപ്പോൾ 8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യക്ക് സ്വന്തമായിരിക്കുന്നത്
https://www.facebook.com/Malayalivartha
























