അഗ്നിബാധ തടയുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ദാരുണാന്ത്യം; സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായത് തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ്

തമിഴ്‌നാട്ടില്‍ അഗ്നിബാധ തടയുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. തീപിടിച്ച കെട്ടിടം തകര്‍ന്നു വീണാണ് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചത്. മധുരയിലാണ് അപകടം. കെ ശിവരാജന്‍, പി കൃഷ്ണമൂര്‍ത്തി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
പഴക്കമേറിയ കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇത് അണയ്ക്കാനായി എത്തിയ അഗ്നിശമാന സേനാംഗങ്ങള്‍ ശ്രമം തുടരുന്നതിനിടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുപേര്‍ ഇതിനടിയില്‍ പെട്ടു. കെട്ടിടത്തിന് അടിയില്‍ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് രണ്ടു പേര്‍ മരണത്തിനു കീഴടങ്ങിയത്. രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























