കോൺഗ്രസ്സിനെ വിമർശിച്ച് ആർ ജെ ഡി ;ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു
ബിഹാറിൽ തോറ്റതിന് പിന്നാലെ മഹാ സഖ്യത്തിൽ പൊട്ടിത്തെറിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് .കോൺഗ്രസ്സിന്റെ ദയനീയ പരാജയമാണ് ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടിയായത് .അതിനു പിന്നാലെ ഇപ്പോൾ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആർ .ജെ ഡി .ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സംഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണമാണ് ബീഹാറിലെ പ്രധാന പാര്‍ട്ടികളായ വി.ഐ.പിയേയും എച്ച്.എ.എമ്മിനെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നാണ് തിവാരിയുടെ വിമര്‍ശനം.തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം കോണ്‍ഗ്രസ് തകര്‍ക്കുകയാണ് ചെയ്തത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തടസമാകുകയാണ് ചെയ്തത്. ബി.ജെ.പിക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് തെളിയിച്ചെന്ന് മുതിര്‍ന്ന നേതാവായ ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ. സർക്കാരുണ്ടാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പട്‌നയിൽ ചേരുന്ന എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും. സഖ്യകക്ഷികളുടെ പിന്തുണ രേഖപ്പെടുത്തിയ കത്തും കൈമാറും.വെള്ളിയാഴ്ച വൈകീട്ട് ചേർന്ന അവസാന മന്ത്രിസഭായോഗം നിലവിലെ നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് അഭ്യർഥിച്ചു. ഈ മാസം 29 വരെയാണ് സഭയുടെ കാലാവധി.മന്ത്രിസഭാ രൂപവത്കരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ വെള്ളിയാഴ്ച രാവിലെ നിതീഷ് കുമാറിന്റെ ഔദ്യോഗികവസതിയിൽ എൻ.ഡി.എ. നേതാക്കൾ യോഗം ചേർന്നിരുന്നു. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ, ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ജി, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവർ പങ്കെടുത്തു. യോഗത്തിനുശേഷം പുറത്തുവന്ന മുഖ്യമന്ത്രി നിതീഷ്, ഞായറാഴ്ച എൻ.ഡി.എ. എം.എൽ.എ.മാരുടെ യോഗം ചേരുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സത്യപ്രതിജ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് രാജ്ഭവനിൽ നടക്കുമെന്നാണ് ജെ.ഡി.യു.
കേന്ദ്രങ്ങൾ നൽകുന്ന സൂചന. വ്യാഴാഴ്ച ചേർന്ന ജെ.ഡി.യു. യോഗത്തിലുണ്ടായ ധാരണ അതാണെന്ന് നേതാക്കൾ പറഞ്ഞു. മന്ത്രിസഭയുണ്ടാക്കുന്നതിൽ നിതീഷിനു സ്വതന്ത്ര്യം നൽകുമെന്ന് ബി.ജെ.പി. നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും അംഗബലം കൂടുതലുള്ള ബി.ജെ.പി. പ്രധാന വകുപ്പുകളിൽ പിടിമുറുക്കുമെന്നാണു സൂചന.ഘടകകക്ഷി നേതാക്കളായ ജിതൻ റാം മാഞ്ജി, മുകേഷ് സാഹ്നി എന്നിവർ കൂടുതൽ അവകാശവാദമുന്നയിക്കാനും സാധ്യതയുണ്ട്. ഇരുവരും തിരഞ്ഞെടുപ്പ് വേളയിൽ ഉപമുഖ്യമന്ത്രി പദമുയർത്തിയാണ് മത്സരിച്ചത്. സർക്കാരുണ്ടാക്കാൻ ആവശ്യമായ അംഗബലത്തെക്കാൾ മൂന്ന് സീറ്റുകളാണ് എൻ.ഡി.എ. സഖ്യത്തിന് അധികമുള്ളത്. അതിനാൽ എച്ച്.എ.എമ്മിന്റെയും വി.ഐ.പി.യുടെയും ആവശ്യത്തിനു പരിഹാരമുണ്ടാക്കുക ശ്രമകരമായിരിക്കും.
https://www.facebook.com/Malayalivartha
























