മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നാളെ മുതല്‍ തുറക്കും... സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നാളെ മുതല്‍ തുറക്കും. ക്ഷേത്രങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് ജനങ്ങള്‍ക്ക് ദീപാവലി ആശംസിച്ച് കൊണ്ട് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
ദീപാവലിക്ക് ശേഷം ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അറുപത് വയസ് കഴിഞ്ഞ സന്ദര്‍ശകരുടെ എണ്ണം കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടസാധ്യതയും വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളായാലും മസ്ജിദുകളായാലും മറ്റ് ആരാധനാലയങ്ങള്‍ ആയാലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന ബി.ജെ.പി ഗവര്‍ണറുടെ പിന്തുണയോടെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോഴും ബി.ജെ.പി പ്രതിഷേധിച്ചു. അതേസമയം വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തിലാണ് തനിക്ക് ആശങ്ക. മാസ്‌ക് ധരിക്കാതെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അയാളില്‍ നിന്ന് നാനൂറ് പേരിലേക്ക് കോവിഡ് പകരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























