ആരുടെ എങ്കിലും ഛായ തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം എന്ന മുന്നറിയിപ്പോടെ പ്രചരിക്കുന്നത് നടിമാരുടെ ഡീപ്പ് ഫേക്ക് പോണ്‍ ചിത്രങ്ങള്‍; കണ്ടെടുത്തത് പ്രശസ്തരായ നടിമാരുടേതുൾപ്പടെ 10000 ൽ അധികം ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍....

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും സ്മാർട് ഫോണുകളും ആർക്കും എപ്പോൾ വേണമെങ്കിലും ലഭിക്കാൻ തുടങ്ങിയതോടെ ആർക്കെതിരെയും എന്തും പ്രചരിപ്പിക്കാമെന്ന നിലയിലേക്കു കാര്യങ്ങൾ എത്തി.. അതുകൊണ്ടു തന്നെ ഇപ്പോൾ സൈബർ മേഖലുമായി ബന്ധപ്പെട്ടുള്ള കേസുകൾ ദിനം പ്രതി വർധിച്ചു വരുന്നുമുണ്ട്.
ലൈംഗികതയും അശ്ലീലവും അതിർവരമ്പ് വിടുന്ന രീതിയിലുള്ള പല പോസ്റ്റുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പതിവാണ്
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പ്രശസ്ത നടിമാരുടെ അടക്കം വ്യാജ പോണ്‍ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്ന സൈറ്റുകള്‍ വ്യാപകമാകുന്നു എന്നതാണ് ഇപ്പോൾ പൊലീസിന് തലവേദനയായിരിക്കുന്നത് .
ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഡസനോളം സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നു.. ഇവയിലുള്ള ഉള്ളടക്കം പ്രശസ്തരായ നടിമാരുടെയും, നടിമാരുടെയും പേരിലാണ്. എന്നാല്‍ ഇവയെല്ലാം ഡീപ്പ് ഫേക്ക് എന്ന ആര്‍ട്ടിഫിഷില്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി ഉണ്ടാക്കിയതാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടുത്തകാലം വരെ വിഡിയോയില്‍ കാണുന്നതെല്ലാം സത്യമെന്നു വിശ്വസിക്കുന്നവരായിരുന്നു ആളുകളെല്ലാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ വളരെ യഥാര്‍ഥമെന്നു തോന്നിക്കത്തക്ക വിധത്തിലുള്ള വ്യാജ വിഡിയോകള്‍ സൃഷ്ടിക്കല്‍ എളുപ്പമായിക്കൊണ്ടിരിക്കുന്നു. ഇതിനെയാണ് ഡീപ് ഫെയ്ക് വിഡിയോ എന്നു വിളിക്കുന്നത്.
ഇതില്‍ രസകരമായ കാര്യം ചില സൈറ്റുകള്‍ ഇത് ഫേക്ക് വീഡിയോകളാണെന്നും, ഇത് വിനോദ ആവശ്യത്തിന് വേണ്ടി ചെയ്തതാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു എന്നുമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ത്തും അസന്‍മാര്‍ഗ്ഗികമായ പ്രവര്‍ത്തിയും, ഒരാളുടെ സമ്മതം ഇല്ലാതെ അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുക എന്നത് ഒരു പുതിയ കാര്യമല്ല, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢ നെറ്റ് വർക്കുകളുടെ അടിസ്ഥാന സ്വഭാവത്തിന്‍റെ ഭാഗമാണ് അത്. എന്നാല്‍ പുതിയ ഡീപ്പ് ഫേക്ക് സൈറ്റുകളും അതിലെ വീഡിയോകളും പറയുന്നത്, ഇത്തരം നിഗൂഢ നെറ്റ് വർക്കുകൾ തങ്ങളുടെ ടെക്നോളജി കൂടുതല്‍ ആധുനികമാക്കിയെന്നാണ്- RTS യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സ് പ്രഫസര്‍ നിഷാന്ത് ഷാ പറയുന്നു.
നേരത്തെയും നിരവധി വിഡിയോകൾ നടിമാരുടെ പേരിൽ സോഷ്യൽമീഡിയകളിലൂടെയും പോൺ വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചിട്ടുണ്ട്. വർഷങ്ങളോളം പഴക്കമുള്ള സിനിമകളിലെ ഹോട്ട് രംഗങ്ങൾ തിരഞ്ഞെടുത്ത് നടിമാരുടെ പേരിൽ രഹസ്യ വിഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്നവരുണ്ട്.
മലയാളത്തിലെ പ്രമുഖ നടിമാരുടെ പേരിലൊക്കെ നിരവധി വ്യാജ അശ്ലീല വിഡിയോകൾ പോൺ വെബ്സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത്തരം വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ആരും പരാതി നൽകാൻ മുന്നിട്ടിറങ്ങാറില്ല
ഇതോടൊപ്പം തന്നെ സിനിമ ലൊക്കേഷനുകളിൽ നിന്നും ഹോട്ടലുകളിലെ ബാത്ത് റൂമുകളിൽ നിന്നും പകർത്തിയ നടിമാരുടെ വിഡിയോയും പോൺ വെബ്സൈറ്റിലുണ്ട്. മലയാളത്തിലെ നടിമാരേക്കാൾ കൂടുതൽ ഇരയാകുന്നത് കന്നട, തമിഴ്, തെലുങ്ക് നടിമാരാണ്. ഇവിടത്തെ ഓരോ ഹോട്ട് രംഗങ്ങളും മുറിച്ചെടുത്ത് പോൺ വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി പരാതികൾ ഉണ്ട്
2019 ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പോണ്‍ രംഗം എന്നത് 100 ബില്ല്യണ്‍ ഡോളര്‍ ഉണ്ടാക്കുന്ന ഒരു 'വ്യവസായമാണ്'. ലോകത്താകമാനം പോണുമായി ബന്ധപ്പെട്ട് 2.5 കോടി ഡൊമൈനുകള്‍ എങ്കിലുമുണ്ട്.
ലോകത്തെ വെബ് ട്രാഫിക്കിന്‍റെ 30 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്. ഇത്തരം ഒരു രംഗത്തേക്കാണ് ഡീപ്പ് ഫേക്ക് സാധ്യതകള്‍ കടന്നുവരുന്നത്. 2017 മുതല്‍ തന്നെ ഡീപ്പ് ഫേക്കിന്‍റെ ദുരുപയോഗം വിവിധ സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ഡീപ്പ് ഫേക്കര്‍ ട്രാക്കിംഗ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ കണക്ക് പ്രകാരം, ഡീപ്പ് ഫേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും സൈബര്‍ ലോകത്തെ സാന്നിധ്യം ദിനം പ്രതി വര്‍ദ്ധിപ്പിക്കുകയാണ്. ഇവര്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 10000 സ്ത്രീകളുടെ മാത്രം ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഇവര്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്
ഗൂഗിള്‍ പുറത്തിറക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറിനെ കേന്ദ്രീകരിച്ചാണ് അതിശക്തമായ എഡിറ്റിങ് ടൂളുകള്‍ ഉള്ളത് . ഇവ ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചരിക്കുകയാണ്.
ഇതിലൂടെ വാസ്തവത്തിലുള്ളതും വ്യാജവും തമ്മിലുള്ള അതിരുകള്‍ നേര്‍ത്തുവരുന്നുവെന്ന ഗുരുതരമായ പ്രശ്‌നമാണ് ഇപ്പോൾ നേരിടുന്നത് . ഇത്തരം വിഡിയോകള്‍ യാഥാര്‍ഥ്യമാണെന്നു തോന്നിപ്പിക്കാന്‍ ധാരാളം വിശദാംശങ്ങള്‍ ചേര്‍ത്താണ് നിര്‍മിക്കുന്നത് .. വിശദാംശങ്ങള്‍ ചേര്‍ക്കുന്നതോടെ, അനുദിനമെന്നോണം ഡീപ് ഫെയ്ക് വിഡിയോ തിരിച്ചറിയലും ദുഷ്‌കരമാകുകയാണ്.
https://www.facebook.com/Malayalivartha
























