ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷം... ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു

ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷം... ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിന്റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കിയതിന് പിന്നാലെ പടക്ക നിരോധനവും നടപ്പായില്ല.
ലോക്‌ഡൌണിന് പിന്നാലെ കുറഞ്ഞ അന്തരീക്ഷ മലിനീകരണം ഇന്നു രാവിലെ അതിഗുരുതരാവസ്ഥയിലായിരുന്നു. വായൂമലിനീകരണ തോത് നൂറുകടന്നാല്‍ അപകടമെന്നിരിക്കേ ദില്ലിയിലെ മിക്കയിടങ്ങളിലും രാവിലെ വായു മിലീകരണ സൂചിക നാനൂറ്റിഅമ്ബത് കടന്നിരുന്നു.
"
https://www.facebook.com/Malayalivartha
























