മരണവെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്ബോള്‍ കാലുകള്‍ അമര്‍ത്തിപ്പിടിച്ച് ഭാര്യ; കാമുകന്‍റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തി, അപകടമരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ഭാര്യയുടേയും കാമുകന്റെയും ശ്രമം പാളിയത് ഇങ്ങനെ...
കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പോലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി എന്ന സംശയത്തിലേക്കാണ് പോലീസ് എത്തിനിൽക്കുന്നത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്ന ഇരുവരുടെയും ശ്രമമായിരുന്നു ഇതോടെ പാളിയത്.
തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച് ഹനുമന്തപ്പയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നാൽ തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയെ രണ്ടുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിലത്തുവീണ ഹനുമന്തപ്പയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. മരണവെപ്രാളത്തില്‍ ഹനുമന്തപ്പ കാലുകള്‍ നിലത്തിട്ടടിക്കുമ്ബോള്‍ ഭാര്യയാണ് കാലുകള്‍ അമര്‍ത്തിപ്പിടിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇതേതുടർന്ന് മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇരുവരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കാമുകന്‍റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തി. മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെ അവിടെ ഉപേക്ഷിച്ചതെന്നും പോലീസ് കണ്ടെത്തി. അപകടമരണമെന്ന് വരുത്തിത്തീർക്കാൻ സമീപത്ത് സ്കൂട്ടർ ഉപേക്ഷിക്കുകയുണ്ടായി.
23 കാരനായ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനുമന്തപ്പ ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടായതായി പോലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പൊലീസാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























